കാളികാവ്: 2019ൽ ഫോൺ ചോര്‍ത്തലിന് ഇരയായതിെൻറ അനുഭവവുമായി ഡല്‍ഹിയില്‍ സെൻറര്‍ ഫോര്‍ സ്റ്റഡീസ് ഓഫ് സൊസൈറ്റീസില്‍ ഗവേഷകനും കാളികാവ് സ്വദേശിയുമായ അജ്മല്‍ ഖാന്.
സാമൂഹിക പ്രവർത്തകരെയും ആക്ടിവിസ്റ്റുകളെയും വേട്ടയാടുകയെന്ന നയത്തിെൻറ ഭാഗമായാണിതെന്ന് അദ്ദേഹം പറഞ്ഞു. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് മുതല്‍ മനുഷ്യാവകാശ പ്രവര്‍ത്തകരെ പല രീതിയിലും വേട്ടയാടുന്നുണ്ട്. തെൻറ ഫോണ്‍ ചോര്‍ത്തിയിരുന്നതായി വാട്സ് ആപ്പും കാനഡയിലെ ടോറോേൻറാ സര്‍വകലാശാലയിലെ സിറ്റിസണ്‍ ലാബും സ്ഥിരീകരിച്ചിരുന്നു. ഇപ്പോള്‍ പുറത്തുവന്ന വിവരങ്ങള്‍ കാണിക്കുന്നത് മോദി സര്‍ക്കാര്‍ കോടിക്കണക്കിന് തുക ചെലവഴിച്ച് പൗരന്മാര്ക്കെതിരെ ചാരവൃത്തി നടത്തുന്നു എന്നാണ്. നയങ്ങള്‍ക്ക് വഴങ്ങാത്തവരെ മുഴുവന്‍ ഈ രീതിയില്‍ നിരീക്ഷിക്കുന്നുണ്ടെന്നാണിത് വ്യക്തമാക്കുന്നതെന്നും ഒരു പതിറ്റാണ്ടായി ദലിത്, ആദിവാസി, മുസ്ലിം വിഷയങ്ങളില്‍ മുംബൈയിലും ഡല്‍ഹിയിലും മറ്റ് പ്രദേശങ്ങളിലും ഇടപെടുന്ന അജ്മല്‍ ഖാന് പറഞ്ഞു.
ആദ്യഘട്ടത്തില്‍ ആക്ടിവിസ്റ്റുകള്‍ മാത്രമാണ് ലിസ്റ്റിലുണ്ടായിരുന്നത്. ഇപ്പോള്‍ പ്രമുഖരുടെ നിരതന്നെ ചോര്‍ത്തല്‍ പട്ടികയില്‍ വന്നിരിക്കുകയാണെന്നും അജ്മൽ ഖാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.