തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകം സി.പി.എം ഉന്നത നേതാക്കളുടെ അറിവോടെയെന്ന് കോൺഗ്രസ് നേ താവ് എ.കെ ആൻറണി. ആക്രമണ കാരണം സി.പി.എമ്മിെൻറ തെരഞ്ഞെടുപ്പ് പരാജയഭീതിയാണ്. ഇതിലൂടെ കോൺഗ്രസിെൻറ മനോവീര്യം തകർക്കാനാകില്ല. ആക്രമ രാഷ്ട്രീയത്തിന് മറുപടി നൽകേണ്ടത് ജനങ്ങളാണ്. സി.പി.എമ്മിനെ ജനം പരാജയപ്പെടുത്തണമെന്നും ആൻറണി ആവശ്യപ്പെട്ടു.
കോടിയേരിയുടേത് കേട്ട് തഴമ്പിച്ച മറുപടിയാണ്. അത് സംസ്ഥാനത്ത് വിലപ്പോകില്ല. കേരള ജനത അത് വിശ്വസിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ അക്രമ രാഷ്ട്രീയം തടയാൻ രംഗത്തിറങ്ങണം. നിലവിൽ മുഖ്യമന്ത്രി അനങ്ങുന്നില്ല. കൊലപാതകം കണ്ണിൽ ചോരയില്ലാത്തവരുടെ ആസൂത്രിത നടപടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുൽവാമ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സൈനികരുടെ കുടുംബത്തോടൊപ്പം നിൽക്കുമെന്ന് ആൻറണി അറിയിച്ചു. ഇന്ത്യൻ സൈന്യത്തിെൻറ മനോവീര്യം കെടുത്താനാകില്ല. ഇന്ത്യൻ മണ്ണിൽ നിന്നും ഭീകരത തുടച്ചു നീക്കം വരെ പോരാടുമെന്നും അദ്ദേഹം വ്യക്തമാക്കി.
പുൽവാമയിൽ പ്രധാനമന്ത്രിയും അമിത് ഷായും രാഷ്ട്രീയം പറയുന്നു. നഷ്ടപെട്ട സൈനികരുടെ ചോരയേക്കാൾ ബി.ജെ.പിക്ക് പ്രധാനം രാഷ്ട്രീയമാണെന്നും ആൻറണി ആരോപിച്ചു. എങ്ങിനെ പ്രതികരിക്കണം എന്ന് സൈന്യം തീരുമാനിക്കണമെന്നും അതിനുള്ള സ്വാതന്ത്ര്യം സൈന്യത്തിന് നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.