എ.കെ.ജി സെന്റർ ആക്രണം : രാഹുൽ ഗാന്ധി മൗനം പാലിച്ചുവെന്ന് വി.ശിവൻകുട്ടി

കോഴിക്കോട് : എ.കെ.ജി സെന്റർ ആക്രമിക്കപ്പെട്ടപ്പോൾ രാഹുൽ ഗാന്ധി മൗനം പാലിച്ചുവെന്ന് മന്ത്രി വി.ശിവൻകുട്ടി. തിരുവനന്തപുരം നല്ലനിക്കൽ ജങ്ഷനിൽ നടന്ന ഡി.വൈ.എഫ്.ഐ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ എം.പി ഓഫീസ് ആക്രമിക്കപ്പെട്ടപ്പോൾ അതിനെ ശക്തമായി അപലപിക്കുകയാണ് സി.പി.എമ്മും മുഖ്യമന്ത്രിയും ചെയ്തത്. വിഷയത്തിൽ നടപടിയും ഉണ്ടായി. കോൺഗ്രസും സി.പി.എമ്മും തമ്മിലുള്ള രാഷ്ട്രീയ സംസ്കാര വ്യത്യാസമാണ് ഇത് കാണിക്കുന്നത്.

രാഹുൽ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്തപ്പോൾ പ്രതിപക്ഷ നേതാക്കളെ കേന്ദ്ര ഏജൻസികൾ നിരന്തരം ലക്ഷ്യമിടുന്നതിന്റെ രാഷ്ട്രീയത്തെ കുറിച്ചാണ് മുഖ്യമന്ത്രിയും സി.പി.എമ്മും സംസാരിച്ചത്. രാഹുൽ ഗാന്ധി ഈ രാഷ്ട്രീയത്തെ കാണാതെ പോകുന്നു.

വിശാല പ്രതിപക്ഷ ഐക്യം രാഹുൽ ഗാന്ധിയുടെ മുൻഗണനയിൽ ഉണ്ടോയെന്ന മന്ത്രി ചോദിച്ചു.സി.പി.എമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും അകാരണമായി വിമർശിക്കുന്ന രാഹുൽ ഗാന്ധി എങ്ങിനെയാണ് ബി.ജെ.പിക്കെതിരായുള്ള ബദൽ മുന്നേറ്റ സാധ്യതയെ കാണുന്നത് എന്നറിയാൻ താല്പര്യമുണ്ട്. 

Tags:    
News Summary - AKG Center attack: V. Shivankutty said that Rahul Gandhi remained silent

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.