കരുനാഗപ്പള്ളി: ആലപ്പാട് പഞ്ചായത്തിലെ കരിമണൽ ഖനനവിരുദ്ധ സമരസമിതിയുമായി ആർ. രാമചന്ദ്രൻ എം.എൽ.എ ചർച്ചനടത്തി. സമരം രമ്യമായി പരിഹരിക്കുന്നതിന് സാധ്യതകൾ തെള ിഞ്ഞതായാണ് വിവരം. ഖനനം പൂർണമായും നിർത്തണം എന്ന അഭിപ്രായത്തിൽനിന്ന് അശാസ്ത്രീയ ഖനനം പൂർണമായും നിരോധിക്കണം എന്ന നിലപാടിലേക്ക് ചർച്ചകൾ പുരോഗമിച്ചതായി എം.എൽ.എ പറഞ്ഞു.
സമരസമിതിയുടെ ഈ നിലപാടും ഉന്നയിച്ചിട്ടുള്ള മറ്റുവിഷയങ്ങളും സർക്കാറിെൻറയും വ്യവസായ മന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തുമെന്നും എം.എൽ.എ പറഞ്ഞു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് എം.എൽ.എ സമരക്കാരുമായി ചർച്ച നടത്തിയത്. പ്രശ്നപരിഹാരത്തിന് നേരത്തേ വ്യവസായ മന്ത്രി ഇ.പി. ജയരാജൻ ചർച്ച നടത്തിയിരുന്നു. അതിൽ തീരുമാനമാകാത്തതിനെ തുടർന്നാണ് എം.എൽ.എയെ സമരക്കാരുമായി അനൗപചാരിക ചർച്ച നടത്താൻ നിയോഗിച്ചത്. സമരസമിതി പ്രതിനിധികളായ ശ്രീകല, സിന്ദൂര, ചന്ദ്രദാസ്, കെ.സി. ശ്രീകുമാർ, ജിജേഷ്, ഗിരീഷ്, അനുദാസ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.