ഹരിപ്പാട്: മോഷണക്കേസിൽ അറസ്റ്റിലായ പ്രതിയിൽനിന്ന് പിടികൂടിയ പണം മുഴുവൻ കോടതിയിൽ ഹാജരാക്കാത്ത സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ.
ഹരിപ്പാട് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ നിസാറിനെയാണ് സസ്പെൻഡ് ചെയ്തത്. കിടപ്പ് രോഗിയെ നോക്കാൻ എത്തി സ്വർണവും, പണവും മൊബൈലും കവർന്ന കേസിൽ ഹോം നഴ്സ് മണ്ണാറശാല തുലാംപറമ്പ് വടക്ക് ആയിശ്ശേരിൽ സാവിത്രിയെ കോടതിയിൽ ഹാജരാക്കിയപ്പോൾ അറസ്റ്റ് സമയത്ത് 38,500 രൂപ പൊലീസ് കണ്ടെടുത്തിരുന്നതായി വെളിപ്പെടുത്തിയിരുന്നു.
ഈ തുക വീടിന്റെ ആധാരം പണയപ്പെടുത്തിയപ്പോൾ ലഭിച്ചതാണെന്നും എന്നാൽ, കേസുമായി ബന്ധപ്പെട്ട രേഖകളിൽ 2000 രൂപ മാത്രമേ ചേർത്തിരുന്നുള്ളൂവെന്നും സാവിത്രി കോടതിയിൽ പറഞ്ഞു. തുടർന്ന് കോടതി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. പണാപഹരണം സത്യമാണെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടതോടെയാണ് നിസാറിനെ സസ്പെൻഡ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.