തിരുവനന്തപുരം: ഡോ. ബി.ആർ. അംബേദ്കർ ഇല്ലായിരുന്നെങ്കിൽ സാമൂഹിക, സാമ്പത്തികരംഗത്ത് അധഃസ്ഥിതർക്കും പിന്നാക്ക വിഭാഗങ്ങൾക്കും ഇന്നുകാണുന്ന തലയെടുപ്പുപോലും ലഭിക്കില്ലായിരുന്നെന്ന് മന്ത്രി എ.കെ. ബാലൻ. പട്ടികജാതി വികസന വകുപ്പിെൻറ അംബേദ്കർ മാധ്യമപുരസ്കാരങ്ങൾ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മുടെ ഭരണഘടനയിൽ സാമൂഹികനീതി ഉറപ്പാക്കിയത് അംബേദ്കറുടെ പ്രധാന സംഭാവനയാണ്. ഇന്ത്യൻ ജനാധിപത്യത്തെ സമ്പുഷ്ടമാക്കുന്നതിനും സംരക്ഷിക്കുന്നതിനും പ്രധാന ഊർജം അംബേദ്കറായിരുന്നു. അതിരുകളില്ലാതെ വ്യാഖ്യാനത്തിന് അവസരമൊരുക്കുന്നതാണ് ഇന്ത്യൻ ഭരണഘടന. അതിെൻറ ശിൽപിയായ അംബേദ്കറിന് അർഹമായ പ്രാധാന്യം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അച്ചടി മാധ്യമ വിഭാഗത്തിൽ ‘മാധ്യമം’ ദിനപത്രം കോഴിക്കോട് യൂനിറ്റിലെ സബ് എഡിറ്റർ ഷെബിൻ മെഹബൂബും ദൃശ്യമാധ്യമ വിഭാഗത്തിൽ കൈരളി ടി.വി സീനിയർ ന്യൂസ് എഡിറ്റർ കെ. രാജേന്ദ്രനും ശ്രവ്യമാധ്യമ വിഭാഗത്തിൽ ആകാശവാണി മഞ്ചേരി നിലയത്തിലെ അസിസ്റ്റൻറ് സ്റ്റേഷൻ ഡയറക്ടർ ഡി. പ്രദീപ് കുമാറും മുപ്പതിനായിരം രൂപയും ഫലകവും ഉൾപ്പെടുന്ന പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.
കെ. മുരളീധരൻ എം.എൽ.എ അധ്യക്ഷതവഹിച്ചു. കൗൺസിലർ പാളയം രാജൻ, പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർ ഡോ. പുഗഴേന്തി, പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ അലി അസ്ഗർ പാഷ എന്നിവർ സംസാരിച്ചു. അവാർഡ് ജേതാക്കൾ നന്ദി പ്രസംഗം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.