ന്യൂഡൽഹി: രാജ്യത്ത് ഏറ്റവും സുഗമമായി ബിസിനസ് ചെയ്യാൻ സാധിക്കുന്ന സംസ്ഥാനം ആന്ധ്രപ്രദേശ് തന്നെ. ഇത് രണ്ടാം വട്ടമാണ് തുടർച്ചയായി ആന്ധ്ര തെരഞ്ഞെടുക്കപ്പെടുന്നത്. ആദ്യ 10 സംസ്ഥാനങ്ങളിൽ കേരളമില്ല. ഉത്തർപ്രദേശും തെലങ്കാനയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. വ്യവസായ-ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് തയാറാക്കിയ പട്ടിക കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനാണ് പുറത്തുവിട്ടത്.
നിർമാണ അനുമതി, തൊഴിൽ നിയമങ്ങൾ, പരിസ്ഥിതി രജിസ്ട്രേഷൻ, വിവരലഭ്യത, ഭൂമി ലഭ്യത, ഏകജാലക സംവിധാനം എന്നിവ അടിസ്ഥാനമാക്കിയാണ് 2019ലെ അനായാസം ബിസിനസ് ചെയ്യാവുന്ന സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പട്ടിക തയാറാക്കിയത്.
ആദ്യ പത്തിൽ വന്ന മറ്റ് സംസ്ഥാനങ്ങളും ബ്രാക്കറ്റിൽ റാങ്കും: മധ്യപ്രദേശ് (4), ഝാർഖണ്ഡ് (5), ഛത്തിസ്ഗഢ് (6), ഹിമാചൽപ്രദേശ് (7), രാജസ്ഥാൻ (8), പശ്ചിമ ബംഗാൾ (9), ഗുജറാത്ത് (10).
പട്ടികയിൽ കേരളം 28ാം സ്ഥാനത്താണ്. 36ാം സ്ഥാനത്തുള്ള ത്രിപുരയാണ് ഏറ്റവും പിന്നിൽ. ജമ്മുകശ്മീർ 21ാം സ്ഥാനത്താണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.