വണ്ടൂർ: യു.ഡി.എഫ് കുത്തക മണ്ഡലമായറിയപ്പെടുന്ന വണ്ടൂരിൽ ഇത്തവണയും കാറ്റ് മാറി വീശിയില്ല. കടുത്ത ഇടതു തരംഗം ആഞ്ഞുവീശിയ കാലത്ത് പോലും വ്യക്തമായ മേല്‍ക്കൈ നേടിയ മണ്ഡലത്തില്‍ തുടര്‍ച്ചയായി അഞ്ചാമതും അജയ്യനായി എ.പി. അനിൽകുമാർ. ലീഗിലൂടെ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡൻറായി മാറി പിന്നീട് ലീഗ് വിട്ട് സി.പി.എമ്മില്‍ ചേക്കേറിയ പള്ളിക്കലിലെ പി. മിഥുനയെ അനിൽകുമാറിനെതിരെ രംഗത്തിറക്കിയെങ്കിലും ഒരു ഘട്ടത്തിൽ പോലും അനിൽകുമാറിന് വെല്ലുവിളി ഉയർത്താൻ അവർക്കായില്ല. 15,563 വോട്ടുകൾക്കാണ് അനിൽകുമാർ ജയിച്ചു കയറിയത്.
മിഥുന അട്ടിമറി ജയം നേടുമെന്ന ചില എക്സിറ്റ് പോൾ ഫലങ്ങളെയും വണ്ടൂരിലെ വോട്ടർമാർ കാറ്റിൽ പറത്തി. വിദ്യാഭ്യാസ മേഖലയിലെ ആധുനികവത്കരണമടക്കം മണ്ഡലത്തിൽ നടത്തിയ വികസന തുടർച്ചയുടെ പൂർത്തീകരണവും പിന്നാക്ക ക്ഷേമ പ്രവർത്തനങ്ങളുമാണ് അനിൽകുമാറിന് തുണയായത്. ഇടതു സര്‍ക്കാറിെൻറ ഭരണകാലത്തെ വികസന മുരടിപ്പിനെയെല്ലാം കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെയും രാഹുല്‍ഗാന്ധി എം.പിയുടെ പിന്തുണയോടെയും മറികടക്കാനായതും സാധാരണ ഗതിയില്‍ എം.എല്‍.എമാരുടെ പരിഗണനയില്‍ വരാത്ത പല വികസന പ്രവര്‍ത്തനങ്ങള്‍ക്കും തുക വകയിരുത്താനും സാധിച്ചു.
പി. മിഥുനയുടെ വ്യക്തി പ്രഭാവവും വിഷയങ്ങള്‍ കൈകാര്യം ചെയ്യാനുള്ള പ്രാപ്തിയും ഗുണം ചെയ്യുമെന്നായിരുന്നു എൽ.ഡി.എഫ് കണക്കു കൂട്ടൽ. എന്നാൽ അവരുടെ പ്രതീക്ഷ തെറ്റിച്ച ജനവിധിയാണ് വണ്ടൂരിലേത്. അനിൽകുമാർ 87,415 വോട്ടുകൾ നേടിയപ്പോൾ പി.മിഥുനക്ക് അനകൂലമായി രേപ്പെടുത്തിയത് 7,1852 വോട്ടുകളാണ്.
1996ലെ തെരഞ്ഞെടുപ്പിലാണ് ചരിത്രത്തിലാദ്യമായി വണ്ടൂര്‍ ഇടതു പക്ഷം പിടിച്ചെടുത്തത്. അന്ന് നാട്ടുകാരനായ എന്‍. കണ്ണന്‍ കോണ്‍ഗ്രസിെൻറ സമുന്നത നേതാവും സിറ്റിങ് എം.എല്‍.എയുമായ പന്തളം സുധാകരനെയാണ് തോല്‍പിച്ചത്. പിന്നീട് 2001ല്‍ വണ്ടൂരിലെത്തിയ എ.പി അനില്‍കുമാറിലൂടെ മണ്ഡലം തിരിച്ചു പിടിച്ച യു.ഡി.എഫിനു തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. 2011ല്‍ എല്‍.ഡി.എഫിലെ വി. രമേശനെ ഇരുപത്തിയെട്ടായിരത്തില്‍പരം വോട്ടിനും 2016ല്‍ കെ.നിശാന്തിനെ ഇരുപത്തിമൂവായിരത്തില്‍ പരം വോട്ടിനും പരാജയപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.