പത്തനംതിട്ട: സംസ്ഥാനത്ത് പനി ബാധിച്ച് വീണ്ടും ഒരു മരണം കൂടി. പന്തളം കരക്കാട് വടക്ക് സ്വദേശി സുരേഷ് കുമാറാണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു അന്ത്യം.
പനി ബാധിച്ച് ഗുരുതര നിലയിലായിരുന്ന സുരേഷിനെ രണ്ട് ദിവസം മുമ്പാണ് പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ നിന്ന് കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റിയത്.
കനത്ത മഴക്ക് പിന്നാലെ പത്തനംതിട്ടയിലെ മലയോര മേഖലിയിൽ പനി വ്യാപിക്കുന്നുണ്ട്. സർക്കാർ, സ്വകാര്യ ആശുപത്രികളിൽ നിരവധി പേരാണ് ചികിത്സക്ക് എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.