ആന്തൂരിൽ പതിവ് തെറ്റിച്ചില്ല; മുഴുവൻ സീറ്റും ഇടതുമുന്നണിക്ക്

കണ്ണൂര്‍: ആന്തൂര്‍ നഗരസഭയില്‍ എതിരില്ലാതെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥികള്‍ വിജയം നേടി. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെ പോലെതന്നെ 28 വാര്‍ഡുകളിലും എൽ.ഡി.എഫ് സ്ഥാനാർഥികൾ തന്നെ വിജയിച്ചു. ആകെയുള്ള 28 വാർഡുകളിൽ ആറ് വാര്‍ഡുകളിൽ എതിരില്ലാതെയാണ് ഇടത് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്.

ആന്തൂരിലെ 15 സീറ്റില്‍ ബി.ജെ.പി മത്സരിച്ചിരുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.വി ഗോവിന്ദൻറെ ഭാര്യ പി.കെ ശ്യാമളയായിരുന്നു കഴിഞ്ഞ നഗരസഭാ ചെയർപേഴ്സൺ. ഇക്കുറി ശ്യാമള മത്സര രംഗത്തില്ല.

പതിവ് തെറ്റിക്കാതെ കനത്ത പോളിംഗാണ് ഇത്തവണയും ആന്തൂര്‍ നഗരസഭയില്‍ രേഖപ്പെടുത്തിയത്. ഏറ്റവും അധികം പാര്‍ട്ടി ഗ്രാമങ്ങളുള്ള പ്രദേശങ്ങള്‍ കൂടിയാണ് ആന്തൂര്‍. വ്യവസായി സാജന്‍റെ ആത്മഹത്യ അടക്കമുള്ള വിവാദങ്ങൾ സി.പി.എമ്മിനെതിരെ എതിരാളികൾ പ്രചരണ ആയുധമാക്കിയിരുന്നു. 2015ലാണ് ആന്തൂര്‍ നഗരസഭ രൂപംകൊണ്ടത്. 

Tags:    
News Summary - Anthur municipality

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.