തിരുവനന്തപുരം: കുഞ്ഞിനെ മാതാവ് അറിയാതെ ദത്ത് നല്കിയ സംഭവത്തില്‍ മുഖ്യമന്ത്രിക്ക് ലഭിച്ചതുൾപ്പെടെ മൂന്ന് പരാതികൾ െപാലീസ് അട്ടിമറിച്ചു. ശിശുക്ഷേമ സമിതിയില്‍ കുട്ടിയെ കിട്ടിയ വിവരവും പൊലീസിനെ അറിയിച്ചിരുന്നുവെന്ന് മന്ത്രി വീണ ജോര്‍ജ് നിയമസഭയില്‍ പറഞ്ഞതോടെ ഇക്കാര്യത്തിലും പൊലീസിന്റെ കള്ളക്കളി നടന്ന വിവരങ്ങൾ പുറത്തുവന്നു.
കുഞ്ഞിനെ കാണാനില്ലെന്ന് കാട്ടി അനുപമ നൽകിയ മൂന്ന് പരാതികളും കേസ് പോലും എടുക്കാതെ പൊലീസ് തീര്‍പ്പാക്കി. ആ പരാതികൾ നൽകിയത് കുഞ്ഞ് ദത്ത് പോകുന്നതിന് മുമ്പായിരുന്നു. ഏപ്രില്‍ 19 ന് അനുപമ പേരൂര്‍ക്കട പൊലീസില്‍ കൊടുത്ത ആദ്യ പരാതി, ഏപ്രില്‍ 29 ന് ഡി.ജി.പി ലോക്നാഥ് െബഹ്റക്ക് കൊടുത്ത പരാതി, ജൂലൈ 12 ന് മുഖ്യമന്ത്രിക്ക് കൊടുത്ത പരാതി എന്നിവയാണ് അട്ടിമറിച്ചത്.
ഒക്ടോബര്‍ 22 ന് രാത്രി കുഞ്ഞ് ശിശുക്ഷേമ സമിതിയിലുണ്ടെന്ന് അറിഞ്ഞിട്ടും പൊലീസ് അനങ്ങിയില്ലെന്നതിന് തെളിവാണ് മന്ത്രി വീണ ജോര്‍ജ് നിയമസഭയില്‍ നൽകിയ മറുപടി. ശിശുക്ഷേമ സമിതിയിൽനിന്ന് ദത്ത് നൽകിയ വിശദാംശംപോലും പൊലീസിന് ലഭ്യമായിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.