ആലപ്പുഴ: ബഹുഭാഷ പ്രോത്സാഹനം ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാന തത്ത്വമായിരിക്കെ അറബിപോലുള്ള അന്തർദേശീയ ഭാഷയോട് വിവേചന സമീപനം സ്വീകരിക്കുന്നത് കേന്ദ്രസർക്കാർ തിരുത്തണമെന്ന് കെ.സി. വേണുഗോപാൽ എം.പി. കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ ആലപ്പുഴയിൽ സംഘടിപ്പിച്ച സംസ്ഥാന ഭാഷസമര അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംഘാടക സമിതി ചെയർമാൻ എം.എം. നസീർ അധ്യക്ഷത വഹിച്ചു. മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം മുഖ്യപ്രഭാഷണം നടത്തി. ഷാനിമോൾ ഉസ്മാൻ മുഖ്യാതിഥിയായിരുന്നു. ഭാഷസമര അനുസ്മരണ പ്രഭാഷണം ഉസ്മാൻ താമരത്ത് നിർവഹിച്ചു.
അഡ്വ. എച്ച്. ബഷീർകുട്ടി, അഡ്വ. എ.എ. റസാഖ്, ഷാഫി കാട്ടിൽ, ഷിബി കാസിം, എം.ടി. സൈനുൽ ആബിദീൻ, എ.പി. ബഷീർ, എം.എ. റഷീദ് മദനി, മുഹമ്മദലി മിഷ്കാത്തി, ടി.പി. അബ്ദുറഹീം, നൂറുൽ അമീൻ കെ., എം.എ. സാദിഖ്, സി.പി. ഷറഫുന്നിസ, സി.എച്ച്. ഫാറൂഖ്, ടി.സി. അബ്ദുൽ ലത്തീഫ്, സി.എസ്. ശിഹാബുദ്ദീൻ, മുഹമ്മദ് ഫൈസൽ, പി. കുഞ്ഞുമോൻ, മുഹമ്മദ് ശരീഫ് എന്നിവർ സംസാരിച്ചു. കെ.എ.ടി.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി എം.എ. ലത്തീഫ് സ്വാഗതവും സംസ്ഥാന ട്രഷറർ മാഹിൻ ബാഖവി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.