ഫാറൂഖ് കോളജിന്‍റെ അപ്പീലുകൾ ട്രൈബ്യൂണൽ മാറ്റി; വ​ഖ​ഫ്​ ഭൂ​മി​യ​ല്ലെ​ന്ന് കോ​ള​ജ്​ മാ​നേ​ജ്​​മെ​ന്‍റ്​ വാ​ദം

കോ​ഴി​ക്കോ​ട്: മു​ന​മ്പം വ​ഖ​ഫ് ഭൂ​മി പ്ര​ശ്ന​ത്തി​ൽ സം​സ്ഥാ​ന വ​ഖ​ഫ് ബോ​ർ​ഡ് ന​ട​പ​ടി​ക്കെ​തി​രെ​യ​ട​ക്കം ഫാ​റൂ​ഖ് കോ​ള​ജ് മാ​നേ​ജ്മെ​ന്റ് ന​ൽ​കി​യ ര​ണ്ട് അ​പ്പീ​ലു​ക​ളും വ​ഖ​ഫ് ട്രൈ​ബ്യൂ​ണ​ൽ ഡി​സം​ബ​ർ ആ​റി​ന് മാ​റ്റി.

കൂ​ടു​ത​ൽ രേ​ഖ​ക​ളും മ​റ്റും ഹാ​ജ​രാ​ക്കാ​നാ​ണ് മാ​റ്റി​യ​ത്. മു​ന​മ്പ​ത്തേ​ത് വ​ഖ​ഫ് ഭൂ​മി​യാ​ണെ​ന്ന ബോ​ർ​ഡി​ന്റെ 2019ലെ ​ഉ​ത്ത​ര​വും തു​ട​ർ​ന്ന് സ്ഥ​ലം വ​ഖ​ഫ് ര​ജി​സ്റ്റ​റി​ൽ ഉ​ൾ​പ്പെ​ടു​ത്താ​നു​ള്ള ര​ണ്ടാ​മ​ത്തെ ഉ​ത്ത​ര​വും റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് ഫാ​റൂ​ഖ് കോ​ള​ജി​ന്റെ അ​പ്പീ​ലു​ക​ൾ.

നി​സാ​ർ ക​മീ​ഷ​ന്റെ റി​പ്പോ​ർ​ട്ട് വ​ന്ന​തോ​ടെ സ​ർ​വേ​യ​ട​ക്ക​മു​ള്ള തു​ട​ർ ന​ട​പ​ടി​യെ​ടു​ക്കാ​തെ സ്വ​മേ​ധ​യാ ബോ​ർ​ഡ് സ്ഥ​ല​മേ​റ്റെ​ടു​​ത്തെ​ന്നാ​ണ് വാ​ദം. ബോ​ർ​ഡി​ലു​ള്ള അ​ടി​സ്ഥാ​ന രേ​ഖ​ക​ൾ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യി​ട്ടു​ണ്ട്. അ​ത് പ​രി​ശോ​ധി​ച്ച ശേ​ഷം തു​ട​ർ ന​ട​പ​ടി​ക​ളാ​ണ് ഇ​നി കോ​ട​തി​യി​ൽ ന​ട​ക്കു​ക.

നി​സാ​ർ ക​മീ​ഷ​ൻ ന​ട​പ​ടി വ​ന്ന​​പ്പോ​ൾ മാ​നേ​ജ്മെ​ന്റ് അ​ന്നു​ത​ന്നെ ഹാ​ജ​രാ​യി വ​ഖ​ഫ് ഭൂ​മി​യ​ല്ലെ​ന്ന് അ​റി​യി​ച്ചി​രു​ന്നു​വെ​ന്നാ​ണ് കോ​ള​ജി​ന്റെ വാ​ദം. ഭൂ​മി ക്ര​യ​വി​ക്ര​യ​ത്തി​നും ദാ​നം ചെ​യ്ത​യാ​ൾ​ക്ക് തി​രി​ച്ചെ​ടു​ക്കാ​നു​മു​ള്ള അ​വ​കാ​ശ​മു​ള്ള​തി​നാ​ൽ വ​ഖ​ഫി​ന്റെ പ​രി​ധി​യി​ൽ വ​രി​ല്ലെ​ന്ന് വാ​ദി​ച്ചാ​ണ് അ​ഡ്വ. കെ.​പി. മാ​യ​ൻ, അ​ഡ്വ. വി.​പി. നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ മു​ഖേ​ന ഫാ​റൂ​ഖ് കോ​ള​ജ് മാ​നേ​ജ്മെ​ന്റ് അ​പ്പീ​ൽ ന​ൽ​കി​യ​ത്.

ഫാ​റൂ​ഖ്​ കോ​ള​ജി​നു​വേ​ണ്ടി സ്ഥ​ലം വി​ൽ​ക്കാ​മെ​ന്നും കോ​ള​ജി​ന്റെ ആ​വ​ശ്യ​ത്തി​ന് ഉ​പ​യോ​ഗി​ക്കാ​മെ​ന്നും ആ​ധാ​ര​ത്തി​ലു​ള്ള​തി​നാ​ൽ ദാ​നം ന​ൽ​കി​യ സ്ഥ​ല​മാ​യേ പ​രി​ഗ​ണി​ക്കാ​നാ​വൂ​വെ​ന്നാ​ണ് വാ​ദം. ഏ​തെ​ങ്കി​ലും കാ​ല​ത്ത് കോ​ള​ജ് ഇ​ല്ലാ​താ​യാ​ൽ ഉ​ട​മ​ക്ക് സ്വ​ത്ത് തി​രി​ച്ചു​ന​ൽ​ക​ണ​മെ​ന്നും രേ​ഖ​യി​ലു​ണ്ട്.

അ​തി​നാ​ൽ, ഒ​രു നി​ല​ക്കും വ​ഖ​ഫി​ന്റെ പ​രി​ധി​യി​ൽ വ​രി​ല്ലെ​ന്നാ​ണ് കോ​ള​ജ് മാ​നേ​ജ്മെ​ന്റി​ന്റെ ​ട്രൈ​ബ്യൂ​ണ​ലി​ലു​ള്ള നി​ല​പാ​ട്. മു​ന​മ്പ​ത്തേ​ത് വ​ഖ​ഫ് ഭൂ​മി​യാ​ണെ​ന്നും വി​ല്‍പ​ന ന​ട​ത്തി​യ ന​ട​പ​ടി റ​ദ്ദാ​ക്ക​ണ​മെ​ന്നു​മാ​വ​ശ്യ​പ്പെ​ട്ട് ഭൂ​മി ന​ല്‍കി​യ സി​ദ്ദീ​ഖ് സേ​ട്ടി​ന്റെ ബ​ന്ധു ഇ​ർ​ഷാ​ദ് സേ​ട്ടും അ​ഖി​ല കേ​ര​ള വ​ഖ​ഫ് സം​ര​ക്ഷ​ണ സ​മി​തി ഫ​റോ​ക്ക് ഏ​രി​യ ക​മ്മി​റ്റി​യും ക​ക്ഷി​ചേ​രു​മെ​ന്ന്​ അ​റി​യി​ച്ചി​ട്ടു​ണ്ട്. മു​ന​മ്പ​ത്തെ 404.76 ഏ​ക്ക​ർ സ്ഥ​ല​ത്തെ ചൊ​ല്ലി​യാ​ണ് കേ​സ്.

Tags:    
News Summary - Munambam Waqf Land Issue: Farook College's appeals dismissed by tribunal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.