സി.പി.എം നിബന്ധന ഉറുമ്പ്​ ആനയെ​ കല്യാണം ആലോചിച്ചതുപോലെ- കെ. സുധാകരൻ

ന്യൂഡൽഹി: കോൺഗ്രസിന്റെ ദേശീയനയങ്ങളും മുന്നണി സമവാക്യങ്ങളും നിർദേശിക്കാൻ സി.പി.എം വളർന്നിട്ടില്ലെന്ന്​ കെ.പി.സി.സി പ്രസിഡന്‍റ്​ കെ. സുധാകരൻ. കോൺഗ്രസിനു മുന്നിൽ സി.പി.എം നിബന്ധന വെക്കുന്നത്​ സാമാന്യ മര്യാദക്ക്​ നിരക്കാത്തതാണ്​. ആനയെ കല്യാണം ആലോചിക്കാന്‍ ഉറുമ്പ് പോയതുപോലെയാണ് സി.പി.എമ്മിന്റെ ഈ നിലപാടെന്നും സുധാകരന്‍ പരിഹസിച്ചു.

കോൺഗ്രസില്ലാതെ മതേതരസഖ്യം സാധ്യമാവില്ല. കോൺഗ്രസിനെ മുന്നിൽനിർത്തി മുന്നോട്ടുപോകാനാകില്ലെന്നുപറയുന്നത് ബി.ജെ.പിയെ സഹായിക്കാനാണ്​. സി.പി.എം നിലപാടിന് അനുസൃതമായി മാത്രമല്ല ദേശീയതലത്തിൽ പ്രതിപക്ഷസഖ്യം രൂപവത്​കരിക്കുന്നത്.

കോൺഗ്രസി‍ന്റെ പ്രാധാന്യം തൃണമൂല്‍ കോണ്‍ഗ്രസ്, ഡി.എം.കെ, ശരദ് എൻ.സി.പി പോലുള്ള ആളുള്ള പാർട്ടികൾ തിരിച്ചറിഞ്ഞിട്ടുണ്ട്​. കേരളത്തില്‍ മാത്രമാണ് സി.പി.എം അധികാരത്തിലുള്ളത്. കോണ്‍ഗ്രസിന്റെ സ്ഥിതി അങ്ങനെയല്ല. മുമ്പ്​ അധികാരത്തിലുണ്ടായിരുന്ന ത്രിപുരയിലും ബംഗാളിലും ഇപ്പോള്‍ സ്ഥാനാര്‍ഥിയായി നിര്‍ത്താന്‍പോലും സി.പി.എമ്മിന് ആളില്ലെന്നും ഡൽഹിയിൽ നടത്തിയ വാർത്തസമ്മേളനത്തിൽ സുധാകരൻ പറഞ്ഞു.

Tags:    
News Summary - As the CPM conditional ant planned to marry the elephant-K Sudhakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.