ആർ.എസ്​.എസ് പ്രവര്‍ത്തക​െൻറ വധം: അന്വേഷണം തമിഴ്​നാട്ടിലേക്കും

പാ​ല​ക്കാ​ട്: ആ​ർ.​എ​സ്.​എ​സ് പ്ര​വ​ര്‍ത്ത​ക​ന്‍ സ​ഞ്​​ജി​ത്തി​െൻറ കൊ​ല​പാ​ത​ക​വു​മാ​യി ബ​​ന്ധ​പ്പെ​ട്ട്​ പൊ​ലീ​സ്​ അ​ന്വേ​ഷ​ണം ത​മി​ഴ്​​നാ​ട്ടി​ലേ​ക്കും വ്യാ​പി​പ്പി​ച്ചു. പ്ര​തി​ക​ൾ ത​മി​ഴ്​​നാ​ട്ടി​ലേ​ക്ക്​ ക​ട​ന്നി​രി​ക്കാ​മെ​ന്ന സൂ​ച​ന​യി​ൽ കോ​യ​മ്പ​ത്തൂ​ർ, പൊ​ള്ളാ​ച്ചി എ​ന്നി​വി​ട​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ്​ അ​ന്വേ​ഷ​ണം. പ്ര​തി​ക​ള്‍ സ​ഞ്ച​രി​ച്ച വ​ഴി​ക​ളി​ലെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ള്‍ അ​ന്വേ​ഷ​ണ സം​ഘം ശേ​ഖ​രി​ച്ചു.

പെ​രു​വെ​മ്പ് വ​രെ​യു​ള്ള പ​ത്തി​ലേ​റെ കേ​ന്ദ്ര​ങ്ങ​ളി​ലെ ദൃ​ശ്യ​ങ്ങ​ളി​ല്‍ പ്ര​തി​ക​ള്‍ സ​ഞ്ച​രി​ച്ച വെ​ള്ള മാ​രു​തി 800 കാ​ര്‍ പ​തി​ഞ്ഞി​ട്ടു​ണ്ട്. എ​ന്നാ​ല്‍, ന​മ്പ​ര്‍ ല​ഭി​ച്ചി​ല്ല. സി.​സി.​ടി.​വി ദൃ​ശ്യ​മ​നു​സ​രി​ച്ച്​ സം​ഭ​വം ന​ട​ന്ന മ​മ്പ​റ​ത്ത് പ്ര​തി​ക​ളെ​ത്തി​യ​ത് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 8.58നാ​ണ്. സം​ഭ​വ സ്ഥ​ല​ത്തു​നി​ന്ന്​ ഒ​രു കി​ലോ​മീ​റ്റ​റി​ല്‍ താ​ഴെ​യു​ള്ള ഉ​പ്പും​പാ​ട​ത്ത് അ​ക്ര​മി​സം​ഘം എ​ത്തി​യ​ത് ഏ​ഴ്​ മ​ണി​യോ​ടെ​യെ​ന്നും വ്യ​ക്ത​മാ​യി. സ​ഞ്ജി​ത്തി​നെ കാ​ത്ത് ഒ​ന്ന​ര മ​ണി​ക്കൂ​റി​ല​ധി​കം പ്ര​തി​ക​ളി​രു​ന്നു.

അ‍ഞ്ച് കി​ലോ​മീ​റ്റ​ര്‍ ദൂ​ര​ത്തു​ള്ള പെ​രു​വെ​മ്പി​ൽ 6.35ഓ​ടെ പ്ര​തി​ക​ളെ​ത്തി​യി​രു​ന്നെ​ന്നും വ്യ​ക്ത​മാ​യി. കൃ​ത്യ​ത്തി​ന്​ ശേ​ഷം തി​രി​കെ​പ്പോ​യ പ്ര​തി​ക​ളു​ടെ വാ​ഹ​നം ക​ണ്ണ​നൂ​ർ വ​രെ സി.​സി.​ടി.​വി​ക​ളി​ലു​ണ്ട്. അ​വി​ടെ നി​ന്നു പ്ര​തി​ക​ൾ വാ​ഹ​നം മാ​റി​ക്ക​യ​റി​യ​താ​വാ​മെ​ന്നാ​ണ്​ പൊ​ലീ​സ്​ ക​രു​തു​ന്ന​ത്. സ​ഞ്​​ജി​ത്തി​െൻറ ഭാ​ര്യ​യു​ടെ മൊ​ഴി​യു​ടേ​യും സി.​സി.​ടി.​വി. ദൃ​ശ്യ​ങ്ങ​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​തി​ക​ളി​ലൊ​രാ​ളു​ടെ രേ​ഖാ​ചി​ത്രം പൊ​ലീ​സ്​ ത​യാ​റാ​ക്കി. അ​ക്ര​മി​ക​ൾ സ​ഞ്ച​രി​ച്ച കാ​റി​െൻറ ചി​ത്ര​വും രേ​ഖാ​ചി​ത്ര​വും അ​ടു​ത്ത ദി​വ​സം പു​റ​ത്തു​വി​ടും. ഉ​ത്ത​ര​മേ​ഖ​ല ഐ.​ജി അ​ശോ​ക് യാ​ദ​വി​െൻറ നേ​തൃ​ത്വ​ത്തി​ൽ ബു​ധ​നാ​ഴ്​​ച അ​ന്വേ​ഷ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്തി. തൃ​ശൂ​ർ റേ​ഞ്ച്​ ​െഎ.​ജി എ. ​അ​ക്​​ബ​റും പ​െ​ങ്ക​ടു​ത്തു. ഉ​ക്ക​ടം, ക​രി​മ്പു​ക്ക​ട തു​ട​ങ്ങി കോ​യ​മ്പ​ത്തൂ​രി​ലെ എ​സ്.​ഡി.​പി.​ഐ കേ​ന്ദ്ര​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച്​ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്. നേ​ര​ത്തെ സ​ഞ്​​ജി​ത്തി​​നെ ആ​​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക​ളു​ൾ​പ്പെ​ടെ​യു​ള്ള എ​സ്.​ഡി.​പി.​െ​എ പ്ര​വ​ർ​ത്ത​ക​രേ​യും സ്​​റ്റേ​ഷ​നി​ലേ​ക്ക്​ വി​ളി​പ്പി​ച്ചു ചോ​ദ്യം ചെ​യ്​​തു​വ​രു​ന്നു. മൊ​ബൈ​ൽ ഫോ​ൺ കോ​ളു​ക​ളും പ​രി​ശോ​ധി​ച്ചു​വ​രു​ക​യാ​ണ്.

Tags:    
News Summary - Assassination of RSS worker: Investigation extended to Tamil Nadu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.