ആർ.എസ്.എസ് പ്രവര്‍ത്തകെൻറ വധം: അന്വേഷണം തമിഴ്നാട്ടിലേക്കും
text_fieldsപാലക്കാട്: ആർ.എസ്.എസ് പ്രവര്ത്തകന് സഞ്ജിത്തിെൻറ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം തമിഴ്നാട്ടിലേക്കും വ്യാപിപ്പിച്ചു. പ്രതികൾ തമിഴ്നാട്ടിലേക്ക് കടന്നിരിക്കാമെന്ന സൂചനയിൽ കോയമ്പത്തൂർ, പൊള്ളാച്ചി എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. പ്രതികള്‍ സഞ്ചരിച്ച വഴികളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചു.
പെരുവെമ്പ് വരെയുള്ള പത്തിലേറെ കേന്ദ്രങ്ങളിലെ ദൃശ്യങ്ങളില്‍ പ്രതികള്‍ സഞ്ചരിച്ച വെള്ള മാരുതി 800 കാര്‍ പതിഞ്ഞിട്ടുണ്ട്. എന്നാല്‍, നമ്പര്‍ ലഭിച്ചില്ല. സി.സി.ടി.വി ദൃശ്യമനുസരിച്ച് സംഭവം നടന്ന മമ്പറത്ത് പ്രതികളെത്തിയത് തിങ്കളാഴ്ച രാവിലെ 8.58നാണ്. സംഭവ സ്ഥലത്തുനിന്ന് ഒരു കിലോമീറ്ററില്‍ താഴെയുള്ള ഉപ്പുംപാടത്ത് അക്രമിസംഘം എത്തിയത് ഏഴ് മണിയോടെയെന്നും വ്യക്തമായി. സഞ്ജിത്തിനെ കാത്ത് ഒന്നര മണിക്കൂറിലധികം പ്രതികളിരുന്നു.
അഞ്ച് കിലോമീറ്റര്‍ ദൂരത്തുള്ള പെരുവെമ്പിൽ 6.35ഓടെ പ്രതികളെത്തിയിരുന്നെന്നും വ്യക്തമായി. കൃത്യത്തിന് ശേഷം തിരികെപ്പോയ പ്രതികളുടെ വാഹനം കണ്ണനൂർ വരെ സി.സി.ടി.വികളിലുണ്ട്. അവിടെ നിന്നു പ്രതികൾ വാഹനം മാറിക്കയറിയതാവാമെന്നാണ് പൊലീസ് കരുതുന്നത്. സഞ്ജിത്തിെൻറ ഭാര്യയുടെ മൊഴിയുടേയും സി.സി.ടി.വി. ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിൽ പ്രതികളിലൊരാളുടെ രേഖാചിത്രം പൊലീസ് തയാറാക്കി. അക്രമികൾ സഞ്ചരിച്ച കാറിെൻറ ചിത്രവും രേഖാചിത്രവും അടുത്ത ദിവസം പുറത്തുവിടും. ഉത്തരമേഖല ഐ.ജി അശോക് യാദവിെൻറ നേതൃത്വത്തിൽ ബുധനാഴ്ച അന്വേഷണ പുരോഗതി വിലയിരുത്തി. തൃശൂർ റേഞ്ച് െഎ.ജി എ. അക്ബറും പെങ്കടുത്തു. ഉക്കടം, കരിമ്പുക്കട തുടങ്ങി കോയമ്പത്തൂരിലെ എസ്.ഡി.പി.ഐ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ട്. നേരത്തെ സഞ്ജിത്തിനെ ആക്രമിച്ച കേസിലെ പ്രതികളുൾപ്പെടെയുള്ള എസ്.ഡി.പി.െഎ പ്രവർത്തകരേയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചു ചോദ്യം ചെയ്തുവരുന്നു. മൊബൈൽ ഫോൺ കോളുകളും പരിശോധിച്ചുവരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.