ഓച്ചിറ: കല്ലൂർമുക്കിന് സമീപം കഞ്ചാവ് വിൽപന നടത്തിവന്ന പ്രതിയെ പിടികൂടാൻ എത്തിയ പൊലീസ് ഉദ്യാഗസ്ഥനുനേരെ അതിക്രമം നടത്തിയ പ്രതി പിടിയിലായി. ഓച്ചിറ വയനകം കൈപ്പള്ളിൽ വീട്ടിൽ തരുൺ ജി. കൃഷ്ണനാണ് (32) ഓച്ചിറ പൊലീസിന്റെ പിടിയിലായത്. ചൊവ്വാഴ്ച രാത്രി എട്ടോടെ ഓച്ചിറ കല്ലൂർമുക്കിന് സമീപം കഞ്ചാവ് വിൽപന നടത്താനെത്തിയ ഇയാളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥനെ പാറക്കല്ലിന് മുകളിലേക്ക് പിടിച്ച് തള്ളുകയായിരുന്നു.
വീഴ്ചയിൽ പൊലീസ് ഉദ്യോഗസ്ഥന്റെ ഇടതുകൈയുടെ തോളെല്ലിനും വലത് കാൽമുട്ടിനും പരിക്കേറ്റു. മറ്റ് പൊലീസ് ഉദ്യോഗസ്ഥർ ചേർന്ന് പ്രതിയെ പിടികൂടുകയായിരുന്നു. വിൽപനക്കായി സൂക്ഷിച്ച 10 ഗ്രാമോളം വരുന്ന കഞ്ചാവ് പൊതിയും കണ്ടെടുത്തു. വിവിധ പൊലീസ് സ്റ്റേഷനുകളിലായി നിരവധി ക്രിമിനൽ കേസുകളിലും പ്രതിയാണ്. ഓച്ചിറ സബ് ഇൻസ്പെക്ടർ തോമസിന്റെ നേതൃത്വത്തിൽ എസ്.സി.പി.ഒ ശ്രീജിത്, സി.പി.ഒമാരായ സുനിൽ, കനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.