തിരുവനന്തപുരം: ഒാർഡിനൻസുകൾക്ക് പകരം ബില്ലുകൾ പാസാക്കാനായി ആരംഭിച്ച നിയമസഭ സമ്മേളനം മഞ്ചേശ്വരം എം.എൽ.എയായിരിക്കെ അന്തരിച്ച പി.ബി. അബ്ദുറസാഖിന് ചരമോപചാരം അർപ്പിച്ച് ഇന്നത്തേക്ക് പിരിഞ്ഞു.
എന്നും ഒാർത്തിരിക്കുന്ന വ്യക്തിത്വമായിരുന്നു അബ്ദുൽ റസാഖിെൻറതെന്നും അദ്ദേഹത്തിെൻറ വിയോഗം സഭക്ക് തീരാ നഷ്ടമാണെന്നും സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ എം.എൽ.എെയ അനുസ്മരിച്ചു. ജനഹൃദയങ്ങളിൽ ഇടംപിടിച്ച നേതാവായിരുന്നു അബ്ദുൽ റസാഖെന്ന് അദ്ദേഹം ഒാർത്തു. കഠിനാധ്വാനിയായ നേതാവായിരുന്നു റസാഖെന്നും ജനക്ഷേമമായിരുന്നു അദ്ദേഹത്തിെൻറ മുൻഗണനയെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഒാർമിച്ചു. വി.എസ് സുനിൽ കുമാർ, എം.െക മുനീർ തുടങ്ങി വിവിധ കക്ഷിനേതാക്കളും അബ്ദുൽ റസാഖിനെ അനുസ്മരിച്ച് സംസാരിച്ചു.
ശബരിമല വിഷയത്തിൽ എം. വിൻസെൻറ് സ്വകാര്യ ബില്ലിന് അനുമതി തേടിയെങ്കിലും സ്പീക്കർ അനുവദിച്ചില്ല. അയ്യപ്പഭക്തന്മാരെ പ്രത്യേക മത വിഭാഗമായി കണക്കാക്കികൊണ്ടു ആചാരങ്ങളെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെടുന്നതാണ് ബിൽ.
നാളെ മുതൽ ശബരിമല വിഷയം സഭയില സജീവമായി ഉന്നയിക്കാൻ പിന്നീട് ചേർന്ന കോൺഗ്രസ് പാർലെമൻററി പാർട്ടി യോഗം തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.