കൊട്ടിയം(കൊല്ലം): തഴുത്തലയിൽ എ.ടി.എം തകർത്ത് 6,16,000 രൂപ കവർന്നു. കൊട്ടിയം- കണ്ണനല്ലൂർ റോഡിൽ തഴുത്തല ശ്രീമഹാഗണപതി ക്ഷേത്രത്തിന് സമീപത്തെ ‘ഇന്ത്യ വൺ എ.ടിഎം’ തകർത്താണ് കവർച്ച. ശനിയാഴ്ച അർധരാത്രിയിലാണ് മോഷണം നടന്നതെന്ന് കരുതുന്നു. എ.ടി.എമ്മിന് മുന്നിലും അകത്തും സ്ഥാപിച്ചിരുന്ന നിരീക്ഷണ കാമറകൾ തകർത്ത നിലയിലാണ്. സി.സി ടി.വി കാമറയുടെ ഹാർഡ് ഡിസ്ക് പൊലീസ് പരിശോധിച്ച് വരുകയാണ്. ഇതിൽനിന്ന് മോഷ്ടാക്കളെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ഞായറാഴ്ച രാവിലെ എ.ടി.എം വൃത്തിയാക്കാൻ ജീവനക്കാരനെത്തിയപ്പോഴാണ് സംഭവം അറിയുന്നത്.
ഉടൻ എ.ടി.എമ്മിെൻറ ചുമതലയുള്ളയാളെയും കൊട്ടിയം പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. പരിശോധനയിൽ ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് തകർത്തതെന്ന് കണ്ടെത്തി. എ.ടി.എമ്മിൽ പണം നിറക്കുന്ന കാസെറ്റുകൾ മോഷ്ടാക്കൾ എടുത്തുകൊണ്ടുപോയി. വെള്ളിയാഴ്ചയാണ് പണം നിറച്ചതെന്ന് എ.ടി.എമ്മിെൻറ ഫ്രാഞ്ചൈസി ഏറ്റെടുത്ത കല്ലട സ്വദേശി അഭിലാഷ് പറഞ്ഞു. സ്ഥലെത്തത്തിച്ച പൊലീസ് നായ് അടുത്തുള്ള ക്ഷേത്ര ഒാഡിറ്റോറിയം വരെ പോയി നിന്നു. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. കൊല്ലം സിറ്റി പൊലീസ് കമീഷണർ ഡോ. ശ്രീനിവാസൻ, ചാത്തന്നൂർ അസി. കമീഷണർ ജവഹർ ജനാർദ്, കൊട്ടിയം സി.െഎ അജയ് നാഥ്, എസ്.ഐ അനൂപ് തുടങ്ങിയവർ സ്ഥലെത്തത്തി. എ.ടി.എമ്മിെൻറ പരിസരത്തെ നിരീക്ഷണ കാമറകളിലെ ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചുവരുകയാണ്.
എ.ടി.എം തകർത്ത് മോഷണശ്രമം: വിദ്യാർഥിയടക്കം രണ്ടുപേർ പിടിയിൽ
കട്ടപ്പന: കനറാ ബാങ്കിെൻറ എ.ടി.എം തകർത്ത് കട്ടപ്പനയിൽ കവർച്ചശ്രമം. ബിരുദ വിദ്യാർഥിയടക്കം രണ്ടുപേർ അറസ്റ്റിൽ. കട്ടപ്പന പുതിയ ബസ് സ്റ്റാൻഡ് റോഡിൽ പ്രവർത്തിക്കുന്ന കനറാ ബാങ്കിെൻറ എ.ടി.എം കൗണ്ടറിൽനിന്ന് പണം കവർച്ച നടത്താൻ ശ്രമിക്കുന്നതിനിടെയാണ് കൊച്ചുതോവാള പുത്തൻപുരയിൽ നിഖിൽ (19), കൊച്ചുതോവാള ചെരുപറമ്പിൽ സതീശൻ (40) എന്നിവരെ കട്ടപ്പന സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച രാത്രി 12ന് ശേഷമാണ് സംഭവം. സ്പാനറും സ്ക്രൂ ഡ്രൈവറുമുപയോഗിച്ചാണ് കൗണ്ടർ കുത്തിപ്പൊളിക്കാൻ ശ്രമിച്ചത്. അസാധാരണ ശബ്ദം കേട്ട ചിലർ അത് ശ്രദ്ധിക്കുകയും വിവരം ഫോണിൽ പൊലീസിനെ അറിയിക്കുകയുമായിരുന്നു. കട്ടപ്പന സി.ഐ വി.എസ്. അനിൽകുമാറിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഉടൻ സ്ഥലത്തെത്തി. പ്രതികൾ ഓടി രക്ഷപ്പെട്ടു. ഒരാളെ പിടികൂടിയ പൊലീസ് ഇയാൾ വഴി മറ്റെയാളെ ഫോണിൽ വിളിച്ചുവരുത്തി പിടികൂടുകയായിരുന്നു. എ.ടി.എം മോഷണവിദ്യ ഇൻറർനെറ്റിൽനിന്നാണ് പഠിച്ചതെന്ന് പ്രതികൾ പറഞ്ഞു. ഒറ്റപ്പെട്ടതും അധികം ശ്രദ്ധ ലഭിക്കാത്തതുമായ എ.ടി.എം കൗണ്ടർ ആയതിനാലാണ് കട്ടപ്പനയിലെ കനറാ ബാങ്കിെൻറ എ.ടി.എം കവർച്ചക്കായി െതരഞ്ഞെടുത്തതെന്ന് പ്രതികൾ പൊലീസിനോട് സമ്മതിച്ചു. പിടിയിലായ നിഖിൽ കട്ടപ്പനയിലെ ഒരു കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.