നൂറ് രൂപക്ക് മന്തി നൽകിയില്ല; കോഴിക്കോട് ഹോട്ടലിനു നേരെ കല്ലേറ്, യുവതിക്കും കുഞ്ഞിനും പരിക്ക്

നൂറ് രൂപക്ക് മന്തി നൽകിയില്ല; കോഴിക്കോട് ഹോട്ടലിനു നേരെ കല്ലേറ്, യുവതിക്കും കുഞ്ഞിനും പരിക്ക്

കോഴിക്കോട്: കുന്ദമംഗലം കാരന്തൂരിൽ ഹോട്ടലിന് നേരെ കല്ലേറ്. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്ന യുവതിക്കും കുഞ്ഞിനും പരിക്കേറ്റു. ഞായറാഴ്ച രാത്രി പത്തുമണിയോടെ കാരന്തൂർ മർക്കസിന് സമീപമുള്ള സ്പൂൺ മി എന്ന ഹോട്ടലിന് നേരെയാണ് ആക്രമണം.

നൂറ് രൂപക്ക് മന്തി വേണമെന്ന് ആവശ്യപ്പെട്ട് ഏതാനും ചിലർ വന്നിരുന്നുവെന്നും  ഇതിനു പിന്നാലെ രണ്ടം​ഗ സംഘം വന്ന് ​ഹോട്ടലിനു നേരെ കല്ലെറിയുകയായിരുന്നുവെന്നും ഹോട്ടൽ അധികൃതർ പറയുന്നു.

ചില്ല് തെറിച്ചാണ് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്ന സ്ത്രീക്കും കുട്ടിക്കും പരിക്കേറ്റത്. ഇരുവരുടെയും പരിക്ക് ഗുരുതരമല്ല. കുന്നമംഗലം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Tags:    
News Summary - Attack on Kozhikode hotel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.