യു.ഡി.എഫ് തെരുവുനാടകത്തിന് നേരെയുള്ള ആക്രമണം; സി.പി.എം നേതാക്കൾക്കെതിരെ കേസ്

ആലപ്പുഴ: ആലപ്പുഴയിൽ യു.ഡി.എഫിന്റെ തെരുവുനാടകത്തിന് നേരെ ആക്രമണം നടത്തിയ 10 പേർക്കെതിരെ കേസ്. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഹാരിസ്, സി.പി.എം വളഞ്ഞവഴി ലോക്കൽ കമ്മിറ്റി സെക്രട്ടറി ദിലീഷ് തുടങ്ങിയവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. യു.ഡി.എഫിന്‍റെ പരാതിയിലാണ് പൊലീസ് നടപടി.

ഇന്നലെ രാത്രി എട്ടു മണിയോടെ പുന്നപ്ര ബീച്ചിൽ യു.ഡി.എഫിന്‍റെ തെരുവുനാടകം നടക്കുന്നതിനിടെയാണ് സി.പി.എം പ്രവർത്തകർ ആക്രമണം നടത്തിയത്. യു.ഡി.എഫ് കലാസംഘത്തിന്റെ നേതൃത്വത്തില്‍ തെരുവുനാടകം നടക്കുന്നതിന്‍റെ ഇടയിലേക്ക് സി.പി.എം പ്രവർത്തകർ ഇരച്ചു കയറുകയായിരുന്നു.

നാടകത്തിൽ സി.പി.എം നേതാക്കളെ അവഹേളിക്കുന്നുവെന്നാണ് സി.പി.എം പ്രവർത്തകർ ആരോപിക്കുന്നത്. ഇരുകൂട്ടരും തമ്മിൽ വാക്കേറ്റവും കയ്യങ്കാളിയുമുണ്ടായി.

പൊലീസ് ലാത്തിവീശിയാണ് പ്രതിഷേധക്കാരെ സ്ഥലത്ത് നിന്ന് മാറ്റിയത്. തുടർന്ന് കനത്ത പൊലീസ് കാവലിൽ നാടകം അവതരിപ്പിച്ചു.

Tags:    
News Summary - Attack on UDF street drama; Case against CPM leaders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.