നാദാപുരം: വീടിെൻറ കാർപോർച്ചിൽ സൂക്ഷിച്ച സാധനങ്ങൾ തീവെച്ചു നശിപ്പിക്കാൻ ശ്രമം. അരൂർ പെരുമുണ്ടച്ചേരിയിലെ തെക്കെ കരുവാങ്ങിയിൽ സരസ്വതിയുടെ വീട്ടിലാണ് തീവെപ്പ് ശ്രമം നടന്നത്. വെള്ളിയാഴ്ച പുലർച്ചയോടെയാണ് സംഭവം.
വീട്ടുകാർ ശബ്ദം കേട്ട് നിലവിളിച്ചപ്പോൾ അക്രമികൾ റോഡിൽ നിർത്തിയിട്ട ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. പ്രദേശത്തെ കൂട്ടായ്മ മരണവീടുകളിലും മറ്റും സൗജന്യമായി നൽകാറുള്ള കസേര, മേശ, ടാർപായ പാചകപാത്രങ്ങൾ എന്നിവയാണ് പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ചത്. പരിസരവാസികൾ തിരച്ചിൽ നടത്തിയെങ്കിലും അക്രമികളെ കണ്ടെത്താനായില്ല.
സംഭവം ശ്രദ്ധയിൽപെട്ടില്ലായിരുന്നെങ്കിൽ വീടിനും സമീപത്ത് നിർത്തിയിട്ട വാഹനങ്ങളിലേക്കും തീ പടരുമായിരുന്നു. നാദാപുരത്തുനിന്ന് കൺട്രോൾ റൂം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. നാദാപുരം പൊലീസ് അന്വേഷണമാരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.