തിരുവനന്തപുരം: തന്നെ സ്ത്രീവിരുദ്ധനാക്കാൻ ബോധപൂർവമായ ശ്രമം നടക്കുെന്നന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ. തുടർച്ചയായി സ്ത്രീവിരുദ്ധ പ്രസ്താവന ഉണ്ടാകുന്നത് സംബന്ധിച്ച് വാർത്തസമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. താൻ ഒരു സ്ത്രീവിരുദ്ധനാണെന്ന് സഹപ്രവർത്തകരോ തന്നെ അറിയാവുന്ന എതിരാളികളോ പറയില്ല.
യു.ഡി.എഫ് സമരത്തിനിടെ താൻ നടത്തിയ പ്രസംഗം മാധ്യമങ്ങൾ വളച്ചൊടിച്ചു. തെൻറ പ്രസ്താവനയിൽ തെറ്റില്ലെന്ന് തന്നെയാണ് ഇേപ്പാഴെത്തയും നിലപാട്. ആത്മാഭിമാനമുള്ള സ്ത്രീകൾ പീഡനം നേരിടേണ്ടിവന്നാൽ െപാരുതി മരിക്കുമെന്നാണ് പറഞ്ഞത്. എന്നാൽ സ്ത്രീകൾ പീഡനം നേരിടേണ്ടിവന്നാൽ ആത്മഹത്യ ചെയ്യണമെന്ന് താൻ പറഞ്ഞുവെന്ന തരത്തിലാണ് വാർത്ത വന്നത്. താനും ഒരു മനുഷ്യനാണ്. തനിക്കും ഹൃദയവും കുടുംബവും ഉണ്ട്.
തെൻറ പരാമർശങ്ങൾ തുടർച്ചയായി വിവാദം ഉണ്ടാകുന്ന സാഹചര്യത്തിൽ ശൈലിയിൽമാറ്റം വരുത്തുന്ന കാര്യം ആലോചിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.