തിരുവനന്തപുരം: എക്സൈസ് കമീഷണർ ഋഷിരാജ് സിങ് അയ്യപ്പജ്യോതിയിൽ അണിനിരന്നു വെന്ന തരത്തിൽ വ്യാജ ഫോേട്ടാ പ്രചാരണം നടത്തിയവർക്കെതിരെ പൊലീസ് കേസെടുത്തു.
സ ൈബർ കുറ്റകൃത്യ നിയമപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. ബുധനാഴ്ച ശബരിമല കർ മസമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘ അയ്യപ്പജ്യോതി’യിൽ എക്സൈസ് കമീഷണറും ഡി.ജി.പിയുമായ ഋഷിരാജ് സിങ് പെങ്കടുത്ത് ദീപവുമായി നിൽക്കുന്ന ചിത്രമാണ് കൃത്രിമമായി തയാറാക്കി വാട്സ്ആപ് ഗ്രൂപ്പുകളിലൂടെയും മറ്റു സമൂഹ മാധ്യമങ്ങളിലൂടെയും പ്രചരിപ്പിച്ചത്.
ഇത് ശ്രദ്ധയിൽപെട്ട ഋഷിരാജ്സിങ് തന്നെയാണ്, സൈബർ പൊലീസിൽ പരാതി നൽകിയതും ഇതിനു പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടതും. സമൂഹ മാധ്യമങ്ങളിലെ സംഘ്പരിവാര്‍ അക്കൗണ്ടുകള്‍ വഴിയാണ് ചിത്രം പ്രചരിച്ചതെന്ന് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങൾ ആരംഭിച്ചതു മുതൽ സമൂഹ മാധ്യമങ്ങളിലൂടെ വ്യാജഫോേട്ടാകളുടെയും പോസ്റ്റുകളുെടയും പ്രചാരണങ്ങൾ ശക്തമാണ്. ഇതിൽ പലതിലും സൈബർ വിഭാഗം കേസുകൾ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരുകയാണ്.
അയ്യപ്പഭക്തനെ പൊലീസുകാരൻ ബൂട്ടിട്ട് ചവിട്ടുന്നുവെന്ന നിലയിലുള്ള ഫോേട്ടാ ഉൾപ്പെടെ ഇതിൽ ഉൾപ്പെടും. ഇതിൽ പലതും ഗൾഫ്രാജ്യങ്ങളിൽനിന്നാണ് പ്രചരിപ്പിക്കുന്നതെന്നും വ്യക്തമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.