ഏ​നാ​ത്ത് ബെ​യ്​​ലി പാ​ല​ം പ​ണി​ക്ക് സൈ​നി​ക​രെ​ത്തി

അടൂർ: ഏനാത്ത് ബെയ്ലി പാലത്തി​െൻറ പണിക്ക് സൈനികരും സാധന സാമഗ്രികളും എത്തിച്ചേർന്നതായി മന്ത്രി ജി. സുധാകരൻ അറിയിച്ചു. 17 ട്രക്കുകളിലായിട്ടാണ് പാലം പണിയുന്നതിനുള്ള സാമഗ്രികൾ എത്തിച്ചത്. സെക്കന്തരാബാദിലുള്ള ആർമി െറജിമ​െൻറ് യൂനിറ്റാണ് പണി നടത്തുന്നത്.

50 ജവാന്മാർ പണികൾ നടത്തുന്നതിന് സജ്ജരായി കഴിഞ്ഞു. കൂടുതലും മലയാളികളാണ്. ബെയ്ലി പാലത്തി​െൻറ ഇരുകരയിലെയും അബട്മ​െൻറുകളുടെ പണി കെ.എസ്.ടി.പി പൂർത്തീകരിച്ച് ആർമിയെ ഏൽപിച്ചു. അപ്രോച്ച് റോഡി​െൻറ പണി ഉടൻ പൂർത്തീകരിക്കും. മാർച്ച് 27ന് പണി പൂർത്തീകരിക്കുമെന്ന് ആർമി ഉദ്യോഗസ്ഥർ പറഞ്ഞു.

Tags:    
News Summary - bailey bridge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.