തിരുവനന്തപുരം: സംസ്ഥാനത്ത് ഒരൊറ്റ ബാറും തുറക്കാൻ അനുവദിക്കരുതെന്നും കൗണ്ടർ വഴി മ ദ്യവിൽപന അനുവദിക്കരുതെന്നും എക്സൈസ്. ബാർ കൗണ്ടർ വഴി പാഴ്സൽ വിൽപനക്ക് അനുമതി നൽകണമെന്നാവശ്യപ്പെട്ട് ബാറുടമകൾ. രണ്ട് ദിവസത്തിനകം തീരുമാനമെന്ന് മന്ത്രി.
സംസ്ഥാനത്ത് ബാറുകൾ അടച്ചിടാനുള്ള തീരുമാനം കർശനമായി നടപ്പാക്കണമെന്ന നിർദേശമാണ് ഉദ്യോഗസ്ഥർക്ക് എക്സൈസ് കമീഷണർ എസ്. ആനന്ദകൃഷ്ണൻ നൽകിയിട്ടുള്ളത്. ബാർ കൗണ്ടറുകൾ വഴി മദ്യവിൽപന അനുവദിക്കരുത്. െഡപ്യൂട്ടി കമീഷണർമാരുടെ നേതൃത്വത്തിൽ പരിശോധന നടത്താനുള്ള നിർദേശം നൽകിയിട്ടുണ്ട്.
അതിനിടെ ബാറുകൾ അടച്ചിട്ട തീരുമാനം തങ്ങൾക്കുണ്ടാക്കുന്ന നഷ്ടം പരിഹരിക്കാൻ ബാർ കൗണ്ടർ വഴി മദ്യത്തിെൻറ പാഴ്സൽ വിൽപനക്ക് അനുമതി നൽകണമെന്നാവശ്യപ്പെട്ട് ബാറുടമകളുടെ സംഘടന സർക്കാറിന് കത്ത് നൽകി. നിലവിലെ അബ്കാരി നിയമമനുസരിച്ച് ബാറുകൾ വഴി മദ്യത്തിെൻറ പാഴ്സൽ വിൽപനക്ക് അനുമതിയില്ല. ഈ സാഹചര്യത്തിലാണ് സംഘടന സർക്കാറിന് കത്ത് നൽകിയത്.
ഇക്കാര്യം ആവശ്യപ്പെട്ട് ബാറുടമകളുടെ സംഘടന പ്രതിനിധികൾ തന്നെ സമീപിച്ചിട്ടില്ലെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ പ്രതികരിച്ചു. എന്നാൽ ബാറുകളുടെ കൗണ്ടറുകളിലൂടെ പാഴ്സൽ വിൽപന നടത്തുന്ന കാര്യം നിയമവശങ്ങൾ പരിശോധിച്ച് തീരുമാനിക്കും. ഇക്കാര്യത്തിൽ രണ്ട് ദിവസത്തിനകം തീരുമാനമുണ്ടാകും.
ബാറുകൾ ഉൾപ്പെടെ മേഖലകളിൽ നിയന്ത്രണം ഏർപ്പെടുത്തുേമ്പാൾ അവിടങ്ങളിലെ തൊഴിലാളികളുടെ വരുമാനം നിലയ്ക്കും. അവർക്ക് ആശ്വാസം ലഭ്യമാക്കേണ്ടതുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. കോവിഡ് വ്യാപനം പ്രതിരോധിക്കുന്നതിെൻറ ഭാഗമായി സംസ്ഥാനത്ത് 800ലധികം ബാർ കൗണ്ടറുകളാണ് പൂട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.