കൊച്ചി: ബാർ കോഴക്കേസിൽ തുടരന്വേഷണത്തിന് സർക്കാറിെൻറ മുൻകൂർ അനുമതി വേണമെന്ന വിജിലൻസ് കോടതി ഉത്തരവിനെതിരായ വി.എസ്. അച്യുതാനന്ദെൻറ ഹരജിയിൽ മുൻമന്ത്രി കെ.എം. മാണിയെ ഹൈകോടതി കക്ഷിചേർത്തു.
അഴിമതി നിരോധന നിയമത്തിലെ ഭേദഗതിപ്രകാരം മാണിക്കെതിരായ തുടരന്വേഷണത്തിനും മുൻകൂർ അനുമതി തേടണമെന്ന് സെപ്റ്റംബർ 18ലെ ഉത്തരവിൽ തിരുവനന്തപുരം വിജിലൻസ് കോടതി വ്യക്തമാക്കിയിരുന്നു.
ഇത് ചോദ്യം ചെയ്താണ് അച്യുതാനന്ദൻ ഹരജി നൽകിയിരിക്കുന്നത്. കഴിഞ്ഞദിവസം ഹരജി പരിഗണിക്കവെ മാണിയെ കക്ഷി ചേർക്കേണ്ടത് സംബന്ധിച്ച് കോടതി നിലപാട് ആരാഞ്ഞിരുന്നു. തുടർന്ന് ഇന്ന് കക്ഷികളുടെ നിലപാടറിഞ്ഞശേഷം മാണിയെക്കൂടി കക്ഷിചേർത്ത് ഉത്തരവിടുകയായിരുന്നു. 2014 ഡിസംബർ 10ന് രജിസ്റ്റർ ചെയ്ത കേസിൽ 2018 ജൂലൈ 26ന് അഴിമതി നിരോധന നിയമത്തിൽ െകാണ്ടുവന്ന ഭേദഗതി പ്രകാരമുള്ള മുൻകൂർ അനുമതി നടപടികൾ വേണ്ടതില്ലെന്നാണ് അച്യുതാനന്ദെൻറ വാദം.
ധനമന്ത്രിയായിരിക്കെ കെ.എം. മാണി ബാർ ലൈസൻസ് പുതുക്കിനൽകാൻ ബാറുടമകളിൽനിന്ന് കൈക്കൂലി വാങ്ങിയെന്ന ബിജു രമേശിെൻറ വെളിപ്പെടുത്തലിനെത്തുടർന്ന് അച്യുതാനന്ദൻ നൽകിയ പരാതിയിലാണ് വിജിലൻസ് അന്വേഷണം നടക്കുന്നത്.
അതേസമയം, ബാർ കോഴക്കേസിൽ തനിക്കെതിരെ തുടരന്വേഷണം നടത്താനുള്ള വിജിലൻസ് കോടതി ഉത്തരവിട്ടതിനെതിരെ കെ.എം. മാണി നൽകിയ ഹരജി വെള്ളിയാഴ്ച പരിഗണനക്ക് വന്നേക്കും. നടപടികൾ അവസാനിപ്പിക്കാനുള്ള റിപ്പോർട്ട് വിജിലൻസ് സമർപ്പിച്ചിട്ടും തുടരന്വേഷണത്തിന് ഉത്തരവിട്ട വിജിലൻസ് കോടതി ഉത്തരവ് നിലനിൽക്കുന്നതല്ലെന്നും ഉത്തരവും എഫ്.െഎ.ആറും റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് മാണിയുടെ ഹരജി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.