കൊച്ചി: മുൻധനമന്ത്രി കെ.എം മാണിക്കെതിരായ ബാർ കോഴക്കേസിൽ തുടർ അന്വേഷണത്തിന് സർക്കാർ അനുമതി ആവശ്യമുണ്ടോ എന്ന കാര്യത്തിൽ ഹൈകോടതി വിശദമായ വാദം കേൾക്കും. അന്വേഷണം തുടങ്ങാത്ത സാഹചര്യത്തിൽ കേസ് റദ്ദാക്കണം എന്ന മാണിയുടെ ഹരജിക്ക് പ്രസക്തി ഇല്ലെന്നു കോടതി നിരീക്ഷിച്ചു.
തുടരന്വേഷണത്തിനുള്ള തീരുമാനം ഹൈകോടതിക്ക് വിട്ടുള്ള ഗവർണറുടെ കത്ത് വിജിലൻസ് കോടതിക്ക് കൈമാറി. കേസ് ജനവരി 5ന് വീണ്ടും പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.