വഹാബിനെതിരെ നടപടി വേണമെന്ന് ബഷീറലി ശിഹാബ് തങ്ങൾ

മലപ്പുറം: പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സംസ്​ഥാന സർക്കാറിനെ പ്രശംസിച്ച പി.വി. അബ്​ദുൽ വഹാബ് എം.പിക്കെതിരെ നടപടി വേണമെന്ന് മുസ്​ലിം ലീഗ് സംസ്ഥാന കൗൺസിൽ അംഗം പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾ ആവശ്യപ്പെട്ടു. ആരും പാർട്ടിക്ക് അതീതരല്ല. വിഷയം സംസ്ഥാന നേതൃത്വം ചർച്ച ചെയ്യണമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

സമീപകാലത്ത് ഇത് മൂന്നാംതവണയാണ് പാണക്കാട് കുടുംബത്തിൽനിന്ന് വഹാബിനെതിരെ വിമർശനമുയരുന്നത്. അദ്ദേഹത്തെ രാജ്യസഭയിലേക്ക് അയക്കുന്നതിനെ എതിർത്ത് മുമ്പ് മുനവ്വറലി ശിഹാബ് തങ്ങൾ രംഗത്തെത്തിയിരുന്നു. അദ്ദേഹത്തി​െൻറ പാർലമ​െൻറിലെ പ്രകടനത്തെ മുഈനലി ശിഹാബ് തങ്ങളും വിമർശിക്കുകയുണ്ടായി.
Tags:    
News Summary - basheer ali shihab thangal against vahab

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.