കുളിമുറി ദൃശ്യം പകര്‍ത്തി പണം ആവശ്യപ്പെട്ട വിദ്യാർഥി പിടിയില്‍

കുട്ടനാട്: യുവതി കുളിക്കുന്ന  ദൃശ്യം മൊബൈല്‍ കാമറയില്‍ പകര്‍ത്തി 15 ലക്ഷം രൂപ ആവശ്യപ്പെട്ട വിദ്യാര്‍ഥി പിടിയില്‍. ചങ്ങങ്കരി സ്വദേശിയായ 10ാം ക്ലാസ് വിദ്യാർഥിയാണ് എടത്വ പൊലീസി​​െൻറ പിടിയിലായത്. അയല്‍വാസിയായ യുവതി കുളിക്കുമ്പോള്‍ വ​െൻറിലേഷനിലൂടെയാണ്​ വിദ്യാർഥി ദൃശ്യം പകര്‍ത്തിയത്. യുവതിയുടെ ബന്ധു നിര്‍മിക്കുന്ന വീടി​​െൻറ ഫൗണ്ടേഷന് മുകളില്‍ കയറി ദൃശ്യം പകര്‍ത്തുന്നത് ശ്രദ്ധയില്‍പെട്ട യുവതി വീട്ടുകാരെ വിവരം അറിയിച്ചതിനെ തുടർന്ന്​ നേരത്തേ വിദ്യാർഥിയെ പിടികൂടി താക്കീത് ചെയ്​ത്​ വിട്ടയച്ചിരുന്നു. നവംബര്‍ മൂന്നിനാണ് കേസിന് ആസ്പദമായ സംഭവം.

കഴിഞ്ഞ ദിവസം യുവതിയുടെ വീടിന് മുന്നില്‍നിന്ന് ദൃശ്യം അടങ്ങിയ മെമ്മറി കാര്‍ഡും ഒരു കത്തും വീട്ടുകാര്‍ക്ക് ലഭിക്കുകയായിരുന്നു. മെമ്മറി കാര്‍ഡി​​െൻറ കോപ്പിയാണ്​ ഇതെന്നും സോഷ്യല്‍ മീഡിയയിലൂടെ ദൃശ്യം പ്രചരിപ്പിക്കുമെന്നും ഇ​െല്ലങ്കില്‍ 15 ലക്ഷം രൂപ ഉടന്‍ നല്‍കണമെന്നുമായിരുന്നു കത്തി​​െൻറ ഉള്ളടക്കം. ഉടൻ വീട്ടുകാര്‍ കത്തും മെമ്മറി കാര്‍ഡും എടത്വ പൊലീസിന് കൈമാറി. മുമ്പുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ അന്വേഷണം വിദ്യാർഥിയിലെത്തുകയായിരുന്നു.

വിദ്യാർഥിയുടെ പക്കല്‍നിന്ന് ദൃശ്യം അടങ്ങിയ മറ്റ് മൂന്ന് മെമ്മറി കാര്‍ഡുകള്‍ കൂടി പൊലീസ് കണ്ടെത്തിയതായി സൂചനയുണ്ട്. പ്രായപൂര്‍ത്തി ആകാത്തതിനാല്‍ അറസ്​റ്റ്​ ചെയ്യാനോ കസ്​റ്റഡിയില്‍ സൂക്ഷിക്കാനോ പൊലീസിന് കഴിഞ്ഞില്ല. ജുവനൈല്‍ ജസ്​റ്റിസ് ബോര്‍ഡില്‍ അറിയിച്ചശേഷം വിദ്യാർഥിയെ വിട്ടയച്ചു. തമിഴ്‌നാട് സ്വദേശിയായ വിദ്യാര്‍ഥിയുടെ കുടുംബം വര്‍ഷങ്ങളായി കുട്ടനാടി​​െൻറ പലഭാഗങ്ങളിലും  വാടകക്ക്​  താമസിച്ചുവരുകയായിരുന്നു. രണ്ടുവര്‍ഷം മുമ്പാണ് യുവതിയുടെ വീടിന് സമീപത്ത് സ്ഥലം വാങ്ങി താമസം തുടങ്ങിയത്. ദൃശ്യം അടങ്ങിയ മെമ്മറി കാര്‍ഡിനൊപ്പം പണം ആവശ്യപ്പെട്ട് കത്ത് നല്‍കിയതോടെ കൂടുതല്‍ പേര്‍ ഇതില്‍ ഉള്‍പ്പെട്ടിരിക്കാമെന്ന  സംശയം ഉയർന്നിട്ടുണ്ട്​.

Tags:    
News Summary - Bathroom Visual Shooting: School Student Arrested -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.