ശബരിമല: അഭിഷേക പ്രിയനായ അയ്യപ്പ സ്വാമിക്ക് അഭിഷേകം ചെയ്യാനുള്ള പാൽ കറന്നെടുത്ത് നൽകാനുള്ള നിയോഗം മുടക്കമില്ലാതെ നിറവേറ്റാൻ കഴിയുന്നതിെൻറ സംതൃപ്തിയിലാണ് ആനന്ദ് സാമന്ദ്.
അഞ്ചു വർഷമായി സന്നിധാനത്തെ ഗോശാലയുടെ നോട്ടക്കാരനാണ് ഈ ബംഗാൾ സ്വദേശി. പുലര്‍ച്ച രണ്ടോടെ ഗോശാലയും ആനന്ദ് സാമന്തും ഉണരും. പശുക്കളെ വൃത്തിയാക്കിയ ശേഷം പാല് കറക്കല്‍. 8.30ഓടെ പശുക്കളെ മേയ്ക്കാന്‍ ഉരല്‍ക്കുഴി ഭാഗത്തേക്ക്. ഉച്ചക്ക് ഒരു മണിയോടെ തിരിച്ച് ഗോശാലയില്‍. വന്നാലുടന്‍ ഗോശാലയെയും പശുക്കളെയും ശുചിയാക്കും. രണ്ടു മണിക്ക് വീണ്ടും അഭിഷേകത്തിനുള്ള പാല് കറക്കല്‍. ഇതാണ് ആനന്ദ് സാമന്തിെൻറ ദിനചര്യ.
സന്നിധാനത്ത് നിവേദ്യത്തിനും ക്ഷേത്രത്തിലെ മറ്റ് ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്ന പാല് ലഭിക്കുന്നത് ഈ ഗോശാലയില്‍ നിന്നാണ്. കിടാവുകള്‍ ഉള്‍പ്പെടെ 24 കാലികളാണ് ഉള്ളത്. മൂന്നു പശുക്കള്‍ക്കാണ് കറവ. പശുക്കള്‍ക്കുള്ള വൈക്കോലും പുല്ലും യഥേഷ്ടമാണിവിടെ. ഫാനുകളും ലൈറ്റുകളുമൊെക്ക തൊഴുത്തിൽ ക്രമീകരിച്ചിട്ടുണ്ട്.
പശ്ചിമബംഗാള്‍ ഉത്തര്‍ഗോപാല്‍ നഗര്‍ സ്വദേശിയാണ് ആനന്ദ് സാമന്ത്. ഭാര്യയും രണ്ടു കുട്ടികളും മാതാവും അടങ്ങുന്നതാണ് ആനന്ദിെൻറ കുടുംബം.
കഴിഞ്ഞ ജനുവരിയിലാണ് ആനന്ദ് അവസാനമായി നാട്ടിൽ പോയത്. കോവിഡ് മഹാമാരി വന്നതിനാല്‍ വീട്ടിലേക്കുള്ള അടുത്ത യാത്ര മകരവിളക്ക് തീര്‍ഥാടനത്തിന് ശേഷമേ ചിന്തിക്കുന്നുള്ളു എന്നാണ് ആനന്ദ് പറയുന്നത്. സന്നിധാനത്ത് ഭസ്മക്കുളത്തിന് സമീപമാണ് ഗോശാല സ്ഥിതിചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.