കൊച്ചി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പാളിച്ച പറ്റിയെന്ന മുഖ്യമന്ത്രിയുടെ കുറ്റസമ്മതം തങ്ങൾ ദിവസങ്ങളായി ചൂണ്ടിക്കാണിച്ചു വന്നതാണെന്ന് യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ എം.പി. യു.ഡി.എഫ് നേതാക്കൾ നിരന്തരം ചൂണ്ടിക്കാട്ടിയ വീഴ്ചകൾ പുച്ഛിച്ചു തള്ളുകയായിരുന്നു മുഖ്യമന്ത്രി.
കേരളത്തിലാണ് ഏറ്റവും കുറവ് ടെസ്റ്റുകൾ നടക്കുന്നതെന്നും ക്വാറൻറീൻ സംവിധാനം കാര്യക്ഷമമല്ലെന്നും യു.ഡി.എഫ് ചൂണ്ടിക്കാട്ടിയിരുന്നു. യു.ഡി.എഫ് ആരോപണം ശരിവെക്കുന്നതാണ് മുഖ്യമന്ത്രിയുടെ കുറ്റസമ്മതം. ഒരു നിമിഷം പോലും മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ പിണറായി വിജയന് ധാർമിക അവകാശമില്ല.
സർക്കാർ പരാജയപ്പെട്ട സാഹചര്യത്തിൽ തുടർന്നുള്ള പ്രവർത്തനങ്ങൾ സർക്കാർ, പ്രതിപക്ഷം, ഡോക്ടർമാരുടെ സംഘടനകൾ, പകർച്ചവ്യാധി മേഖലയിൽ പ്രവർത്തന പരിചയമുള്ള വിദഗ്ധർ, സാമ്പത്തിക വിദഗ്ധർ എന്നിവർ അടങ്ങുന്ന ഒരു വിശാലവേദിയുടെ നിയന്ത്രണത്തിലാക്കണമെന്നും ബെന്നി ബഹനാൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.