കായംകുളം: ഉറ്റ കൂട്ടുകാരന് അന്ത്യചുംബനം നൽകാൻ കാശിനാഥ് എത്തിയത് വികാരനിർഭര രംഗങ്ങൾക്കിടയാക്കി. ആർ.എസ്.എസ് ആക്രമണത്തിൽ കൊല്ലപ്പെട്ട അഭിമന്യുവിനെ അവസാനമായി കാണാൻ ആശുപത്രി കിടക്കയിൽ നിന്നാണ് കാശിനാഥ് (15) എത്തിയത്.
ക്ഷേത്ര വളപ്പിൽ നടന്ന സംഭവത്തിൽ കാശിനാഥിനും കുത്തേറ്റെങ്കിലും ഗുരുതരമായില്ല. 10ാം ക്ലാസ് വിദ്യാർഥിയായ കാശിനാഥ് പരീക്ഷക്കായി എത്തിയശേഷം വീണ്ടും ആശുപത്രിയിലേക്ക് മടങ്ങിയിരുന്നു. സ്കൂളിൽ എത്തിയപ്പോഴാണ് കൂട്ടുകാരെൻറ വിയോഗ വാർത്ത അറിയുന്നത്. അമൃത സ്കൂളിലെ സഹപാഠികളായിരുന്ന ഇരുവരും വർഷങ്ങളായി ഉറ്റചങ്ങാതികളായിരുന്നു.
അഭിമന്യുവിനെ ആക്രമിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് കാശിക്ക് നേരെ അക്രമി സംഘം തിരിയുന്നത്. ഇവരുടെ സുഹൃത്തായ ആദർശും (17) സാരമായി പരിക്കേറ്റ് ചികിത്സയിലാണ്. കൂട്ടുകാരനെ അവസാനമായി ഒരുനോക്ക് കാണണമെന്ന വാശിയാണ് ഇവിടേക്ക് കൊണ്ടുവരാൻ കാരണമായത്. സ്കൂളിലെ അധ്യാപകരും അന്ത്യോപചാരം അർപ്പിക്കാനെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.