പട്ന: ബിഹാർ സി.പി.ഐ.എംെൻറ ഔദ്യോഗിക ഫേസ്ബുക് പേജിൽ കന്നുകാലി സംരക്ഷണത്തിന് വോട്ട് തേടി പോസ്റ്റ് പ്രത്യക്ഷപ്പെട്ടു. ''കാലിത്തീറ്റക്കും, കന്നുകാലികളെ ചികിത്സിക്കുന്നതിനുള്ള ആധുനിക ചികിത്സ ക്രമീകരണങ്ങൾ ചെയ്യുന്നതിനുമായും മഹാസഖ്യത്തിെൻറ പിന്തുണയുള്ള സി.പി.ഐ.എം സ്ഥാനാർഥികൾക്ക് വോട്ട് ചെയ്യുക''എന്നായിരുന്നു പോസ്റ്റ്.
തൊട്ടുപിന്നാലെ മലയാളികൾ പോസ്റ്റിനടിയിൽ കൂട്ടമായി എത്തി. മധ്യപ്രദേശിൽ പശു രാഷ്ട്രീയം പറഞ്ഞതിന് കമൽനാഥിനെ സംഘിയാക്കിയവർ എവിടെപ്പോയെന്ന ആരോപണം യു.ഡി.എഫ് അണികൾ ഉയർത്തിയപ്പോൾ ഹിന്ദിയിൽ 'പശു'എന്നാൽ മൃഗമെന്നാണെന്നും അവയുടെ സംരക്ഷണത്തിനായി വോട്ട് ചോദിച്ചാൽ എന്താണ് പ്രശ്നമെന്നും സി.പി.എം അണികൾ തിരിച്ചുചോദിച്ചു.
കേരളത്തിൽ ബീഫ് ഫെസ്റ്റ് നടത്തിയവരും ഗോസംരക്ഷണത്തിെൻ പേരിൽ ബി.ജെ.പിക്കാരെ തെറിവിളിച്ചവരും എവിടെപ്പോയെന്ന ചോദ്യവുമായി സംഘ്പരിവാർ കേന്ദ്രങ്ങളും എത്തിയതോടെ കമൻറ് ബോക്സ് യുദ്ധക്കളമായി മാറി.
ആർ.ജെ.ഡിയും കോൺഗ്രസും ഉൾപ്പെടുന്ന മഹാസഖ്യത്തിെൻറ ഭാഗമായാണ് ബിഹാറിൽ ഇടതുപാർട്ടികൾ ജനവിധി തേടുന്നത്. സി.പി.ഐ. എം.എൽ- 19, സി.പി.ഐ -ആറ്, സി.പി.എം-നാല് എന്നിങ്ങനെയാണ് ഇടതുപാർട്ടികൾ മത്സരിക്കുന്ന സീറ്റുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.