കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തന്‍റെ പേരിൽ ആരോപണം ഉന്നയിച്ച ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ രാധാകൃഷ്ണനെതിരെ മാനനഷ്ടക്കേസ് നൽകുമെന്ന് ബിനീഷ് കോടിയേരി. കേസിൽ തന്‍റെ പേര് അനാവശ്യമായി വലിച്ചിഴച്ചെന്നും ബിനീഷ് കോടിയേരി പറഞ്ഞു.
നടിയെ തട്ടിക്കൊണ്ട് പോയതിന് പിന്നിൽ ബിനീഷ് കോടിയേരിയാണെന്ന് എ.എൻ രാധാകൃഷ്ണൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനെപറ്റി കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നും സംഭവത്തെ കുറിച്ചുള്ള കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം മകനെ രക്ഷിക്കാനാണെന്നും എ.എൻ രാധാകൃഷ്ണൻ ആരോപിച്ചിരുന്നു. ഇതിനെതിരെയാണ് ബിനീഷ് കോടിയേരി മാനനഷ്ടക്കേസ് നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.