മട്ടന്നൂര്‍/തലശ്ശേരി: പിണറായിയില്‍ വെട്ടേറ്റുമരിച്ച ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൊല്ലനാണ്ടിവീട്ടില്‍ രമിത്തിന്‍െറ (26) സംസ്കാരം വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ ചാവശ്ശേരി ആവട്ടിയില്‍ നടന്നു. ബി.ജെ.പി-ആര്‍.എസ്.എസ് സംസ്ഥാന-ജില്ലാ നേതാക്കളുടെ നേതൃത്വത്തിലുള്ള വാഹനവ്യൂഹത്തിന്‍െറ അകമ്പടിയോടെയാണ് മൃതദേഹം ആവട്ടിയിലെ തറവാട്ടുവീട്ടിലേക്ക് കൊണ്ടുവന്നത്. കരേറ്റയിലും മട്ടന്നൂരിലും പൊതുദര്‍ശനത്തിനുവെച്ച മൃതദേഹത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ അന്ത്യോപചാരമര്‍പ്പിച്ചു. സുരക്ഷയുടെ ഭാഗമായി വിലാപയാത്രയിലുടനീളം വന്‍ പൊലീസ് സംഘം അകമ്പടിയായി ഉണ്ടായിരുന്നു. ഉച്ചക്ക് 12.50ഓടെ ആവട്ടിയിലത്തെിച്ച മൃതദേഹം വീടിനുസമീപം പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് ഒരു മണിക്കൂറോളം പൊതുദര്‍ശനത്തിനുവെച്ചു. തുടര്‍ന്ന് 2002ല്‍ വെട്ടേറ്റുമരിച്ച രമിത്തിന്‍െറ പിതാവ് ഉത്തമന്‍െറ കല്ലറയോടുചേര്‍ന്ന് സംസ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.