മത്സരിക്കാതിരിക്കാൻ ബി.ജെ.പി പണം നൽകിയെന്ന്​ മഞ്ചേശ്വ​രത്തെ കെ. സുരേന്ദ്രന്‍റെ അപരൻ

കാസർകോട്​: മത്സരിക്കാതിരിക്കാൻ രണ്ടുലക്ഷം രൂപ നൽകിയെന്ന്​ ബി.ജെ.പി സംസ്​ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്‍റെ മഞ്ചേശ്വരത്തെ അപരന്‍റെ വെളിപ്പെടുത്തൽ. സ്​ഥാനാർഥിയായി പത്രിക നൽകിയശേഷം പിൻവലിച്ച കെ. സുന്ദരയാണ്​ പിന്മാറാൻ രണ്ടുലക്ഷം രൂപ നൽകിയെന്ന്​ മാധ്യമങ്ങളോട്​ വെളിപ്പെടുത്തിയത്​.

15 ലക്ഷമാണ്​ ചോദിച്ചത്​. എന്നാൽ രണ്ടുലക്ഷവും സ്​മാർട്ട്​ഫോണും പ്രദേശിക ബി.ജെ.പി നേതാക്കൾ വീട്ടിലെത്തിക്കുകയായിരുന്നുവെന്നു. കൂടാതെ വീടും വാഗ്​ദാനം ചെയ്​തു. ജയിച്ചുകഴിഞ്ഞാൽ ബാക്കി നോക്കാമെന്ന്​ സുരേന്ദ്രൻ ഉറപ്പു നൽകിയതായും സുന്ദര പറയുന്നു.

എൻ.ഡി.എ സ്​ഥാനാർഥിയായി മത്സരിക്കാൻ സി.​െക. ജാനുവിന്​ സുരേന്ദ്രൻ പണം നൽകിയെന്ന ജെ.ആർ.പി ട്രഷററർ പ്രസീതയുടെ വെളിപ്പെടുത്തലിന്​ പിന്നാലെയാണ്​ പുതിയ സംഭവം.

ബി.എസ്​.പി സ്​ഥാനാർഥിയായി മത്സരിക്കാനിറങ്ങിയ സുന്ദര പത്രിക പിന്നീട്​ പിൻവലിക്കുകയായിരുന്നു. പത്രിക പിൻവലിക്കുന്നതിന്‍റെ തലേദിവസം ഇയാളെ കാണാനില്ലെന്ന പരാതിയുമായി ബി.എസ്​.പി ജില്ല നേതൃത്വം പൊലീസിൽ പരാതി നൽകിയിരുന്നു. പിന്നീട്​ ബി.ജെ.പിയുടെ മഞ്ചേശ്വരത്തെ ഓഫിസിലെത്തി സ്​ഥാനാർഥിത്വത്തിൽനിന്ന്​ പിന്മാറുകയാണെന്ന്​ അറിയിക്കുകയായിരുന്നു.

Tags:    
News Summary - BJP and K Surendran Gave Two Lakh For Withdraw candidature K Sundara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.