ഗള്‍ഫിലായിരുന്ന കാമുകന്‍ എത്തിയതോടെ ബി.ജെ.പി സ്ഥാനാര്‍ഥി ഒളിച്ചോടി; അങ്കലാപ്പിലായി പ്രവര്‍ത്തകര്‍

കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ്​ പ്രചാരണത്തിനിടെ ബി.ജെ.പി സ്ഥാനാർഥിയായ ഭർതൃമതി കാമുകനൊപ്പം ഒളിച്ചോടി. മാലൂർ പഞ്ചായത്തിലെ സ്ഥാനാര്‍ഥിയും മൂന്നു വയസ്സുകാര​െൻറ അമ്മയുമായ സി.ആതിര കാസര്‍കോട് ബേഡഡുക്ക സ്വദേശിയായ കാമുകനൊപ്പം ഒളിച്ചോടിയതായാണ്​ പരാതി. ഇവരുടെ ഭർത്താവും​ മറ്റൊരു വാർഡിൽ നിന്നും ബി.ജെ.പിക്ക്​ വേണ്ടി ജനവിധി തേടുന്നുണ്ട്​.

പ്രചാരണ തിരക്കുകള്‍ക്കിടയില്‍ തെരഞ്ഞെടുപ്പിന്​ ആവശ്യമായ ചില രേഖകള്‍ എടുക്കാനായി പേരാവൂരിലെ സ്വന്തം വീട്ടിലേക്ക് പോയ സ്ഥാനാർഥി തിരിച്ചെത്താത്തതിനെ തുടര്‍ന്ന്​ നടത്തിയ അന്വേഷണത്തിലാണ്​ ഇവര്‍ കാമുകനൊപ്പം നാടുവിട്ടതായി മനസ്സിലായത്​. ഭര്‍ത്താവിനോടും പ്രവര്‍ത്തകരോടും വീട്ടില്‍പോയി അടുത്ത ദിവസം തിരിച്ചുവരാമെന്നു പറഞ്ഞാണ് പോയത്. ഗള്‍ഫിലായിരുന്ന കാമുകന്‍ കഴിഞ്ഞ ദിവസമാണ്​ നാട്ടിലെത്തിയത്.

വിവാഹത്തിനുമുമ്പ്​ സ്ഥാനാര്‍ഥിക്ക് ഇയാളുമായി ബന്ധമുണ്ടായിരുന്നുവെന്ന്​ കരുതുന്നു. സംഭവത്തില്‍ യുവതിയുടെ പിതാവി​െൻറ പരാതിയില്‍ പേരാവൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്​. സ്ഥാനാര്‍ഥി മുങ്ങിയതോടെ അക്ഷരാർഥത്തിൽ അങ്കലാപ്പിലായിരിക്കുകയാണ്​ പ്രവർത്തകർ.

Full View



Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.