kalpetta police

കല്‍പറ്റ പൊലീസ് സ്‌റ്റേഷനില്‍ 18കാരന്‍ തൂങ്ങി മരിച്ച നിലയിൽ

കല്‍പ്പറ്റ: കല്‍പറ്റ പൊലീസ് സ്‌റ്റേഷനിൽ ആദിവാസി യുവാവ് തൂങ്ങി മരിച്ച നിലയിൽ. അമ്പലവയൽ നെല്ലാറച്ചാൽ സ്വദേശി പുതിയപാടി വീട്ടിൽ ഗോകുൽ (18) ആണ് മരിച്ചത്. പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിലാണ് മൃദേഹം കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം ഒരു പെണ്‍കുട്ടിയോടൊപ്പം കാണാതായതിനെ തുടര്‍ന്ന് കല്‍പ്പറ്റ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇവരെ കോഴിക്കോട് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഇരുവരെയും കൽപറ്റ പൊലീസ് സ്‌റ്റേഷനിലെത്തിച്ചു. പെൺകുട്ടിയെ വീട്ടിലേക്ക് വിടുകയും ഗോകുലിനെ സ്റ്റേഷനിൽ നിർത്തുകയും ചെയ്തിരുന്നു. 

സ്റ്റേഷനിൽ വെച്ച് ശുചിമുറിയിൽ പോകണമെന്ന് ഗോകുൽ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. 

ചന്ദ്രൻ - ഓമന ദമ്പതികളുടെ മകനാണ് ഗോകുൽ. 

Tags:    
News Summary - Youth found dead by hanging at Kalpetta police station

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.