സി.പി.എം-മാവോവാദി ബന്ധം കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന്​ ബി.ജെ.പി

കോഴിക്കോട്: സി.പി.എം പ്രവർത്തകരായ മാവോവാദികളെ യു.എ.പി.എ ചുമത്തി അറസ്​റ്റ്​ ചെയ്തതിൽ പ്രതിഷേധവുമായി രംഗത്തുവന് ന സി.പി.എം നിലപാട് ദേശദ്രോഹപരമാണെന്ന്​ ബി.ജെ.പി ജില്ല പ്രസിഡൻറ്​ ടി.പി. ജയചന്ദ്രൻ കുറ്റപ്പെടുത്തി. സി.പി.എം ഭരിക്കുന്ന ആഭ്യന്തര വകുപ്പുതന്നെ പ്രതികൾ മാവോവാദികളാണെന്ന് പറയുമ്പോൾ ജില്ല സെക്രട്ടറി പി. മോഹന​​െൻറ നിലപാട് ആഭ്യന്തര വകുപ്പിനും പിണറായി വിജയനുമെതിരാണ്.

പൊലീസ് ഐ.ജിതന്നെ മാവോവാദികളാണെന്ന് പറഞ്ഞിട്ടും സി.പി.എമ്മും കോൺഗ്രസും മുഖവിലക്കെടുക്കാതെ പ്രതികൾക്കൊപ്പം നിൽക്കുന്നത് പ്രതിഷേധാർഹമാണ്. മാവോവാദികൾക്കെതിരെ യു.എ.പി.എ നിയമം കൊണ്ടുവന്നത് മൻമോഹൻ സിങ്​ സർക്കാറാണെന്ന കാര്യം കോൺഗ്രസുകാർ സൗകര്യപൂർവം വിസ്മരിക്കുകയാണ്.

അട്ടപ്പാടിയിലെ സംഭവത്തിൽ സി.പി.എം സ്വീകരിച്ച നിലപാടിൽനിന്ന്​ വ്യത്യസ്​ത നിലപാടാണ് കോഴിക്കോട്ട്​ സ്വീകരിച്ചത്. മാവോവാദി പ്രവർത്തനങ്ങളെക്കുറിച്ച് ധവളപത്രം പുറത്തിറക്കി ജില്ലയിൽ സ്വൈരജീവിതം ഉറപ്പുവരുത്താൻ സർക്കാർ മുൻകൈയെടുക്കണം. സി.പി.എം-മാവോവാദി ബന്ധത്തെക്കുറിച്ച് കേന്ദ്ര ഏജൻസി അന്വേഷിക്കണം -പ്രസ്​താവനയിൽ പറഞ്ഞു.

Tags:    
News Summary - BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.