കള്ളനോട്ടടി കേസ്​: ഒരാൾ കൂടി അറസ്​റ്റിൽ 

കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം അഞ്ചാം പരുത്തിയിൽ ബി.ജെ.പി പ്രാദേശിക നേതാവി​​​​​െൻറ വീട്ടിൽ നിന്നും കള്ളനോട്ടടി യന്ത്രവും വ്യാജനോട്ടുകളും കണ്ടെടുത്ത സംഭവത്തിൽ ഒരാൾ കൂടി അറസ്​റ്റിൽ. ​ശ്രീനാരായണപുരം പോത്തൻകാവിൽ നവീൻ(38) ആണ്​ അറസ്​റ്റിലായത്​. ദേശമംഗലം പഞ്ചായത്ത്​ ജീവനക്കാരനായ നവീൻ ലീവിലാണ്​.

കേസിലെ രണ്ടാം പ്രതിയായ രാജീവിനെ മൂന്നാം പ്രതിയും തൃശൂർ എൽ തുരുത്ത് സ്വദേശി അലക്സ് ഡേവിസി​​​​​െൻറ വീട്ടിൽ ഒളിപ്പിച്ചതിനാണ്​ അറസ്​റ്റ്​. രാജീവിനെ തൃശൂരിലേക്ക്​ കൊണ്ടുപോയ നവീ​​​​​െൻറ കാറും പൊലീസ്​ കണ്ടെടുത്തു. ശ്രീനാരായണപുരത്തെ നവീ​​​​​െൻറ വീട്ടിൽ പൊലീസ്​ തെരച്ചിൽ നടത്തി. 

യുവമോർച്ച നേതാവ് രാജീവ് ഏരാശേരിയും സഹോദരനായ യുവമോർച്ച പ്രവർത്തകൻ രാഗേഷ് ഏരാശേരിയും വീട്ടിൽ വെച്ച്​ കള്ളനോട്ടടിക്കുന്നതായാണ്​ പൊലീസ്​ കണ്ടെത്തിയത്​. സംഭവത്തിൽ മറ്റാർക്കും പങ്കില്ലെന്നാണ്​ ഒന്നും രണ്ടും പ്രതികൾ പൊലീസി​ന്​ മൊഴി നൽകിയത്​. 

Tags:    
News Summary - Black money - BJP leader

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-18 02:18 GMT