ജാമ്യം കിട്ടിയിട്ടും ജയിലിൽനിന്ന് പുറത്തിറങ്ങാതെ ബോബി ചെമ്മണൂർ: ‘റിമാൻഡ് കാലാവധി കഴിഞ്ഞ തടവുകാർക്ക് ഐക്യദാർഢ്യം’

ബോബി ചെമ്മണൂർ

ജാമ്യം കിട്ടിയിട്ടും ജയിലിൽനിന്ന് പുറത്തിറങ്ങാതെ ബോബി ചെമ്മണൂർ: ‘റിമാൻഡ് കാലാവധി കഴിഞ്ഞ തടവുകാർക്ക് ഐക്യദാർഢ്യം’

കൊച്ചി: ലൈം​ഗി​കാ​ധി​ക്ഷേ​പ കേ​സി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന ബോ​ബി ചെ​മ്മ​ണ്ണൂ​രി​ന് ചൊ​വ്വാ​ഴ്ച ഹൈ​കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചെ​ങ്കി​ലും പു​റ​ത്തി​റ​ങ്ങി​യി​ല്ല. വി​ടു​ത​ൽ ബോ​ണ്ടി​ൽ ഒ​പ്പു​വെ​ക്കി​ല്ലെ​ന്ന നി​ല​പാ​ടി​ൽ ഉ​റ​ച്ചു നി​ന്ന​തോ​ടെ​യാ​ണ്​ ജ​യി​ലി​ൽ നി​ന്നി​റ​ങ്ങാ​തി​രു​ന്ന​ത്. റി​മാ​ൻ​ഡ് കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടും സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ളി​ൽ കു​രു​ങ്ങി പു​റ​ത്തി​റ​ങ്ങാ​ൻ പ​റ്റാ​ത്ത ഒ​ട്ടേ​റെ ത​ട​വു​കാ​ർ ജ​യി​ലി​ലു​ണ്ട്. അ​വ​ർ​ക്കു​ള്ള ഐ​ക്യ​ദാ​ർ​ഢ്യം കൂ​ടി​യാ​ണി​തെ​ന്ന് ബോ​ബി ചെ​മ്മ​ണ്ണൂ​ർ അ​ഭി​ഭാ​ഷ​ക​രെ​യും ജ​യി​ൽ അ​ധി​കൃ​ത​രെ​യും അ​റി​യി​ച്ച​താ​യാ​ണ് സൂ​ച​ന.

അ​ഭി​ഭാ​ഷ​ക​ർ ഇ​ല്ലാ​തെ​യും ജാ​മ്യ​ബോ​ണ്ടി​നു​ള്ള തു​ക കെ​ട്ടി​വെ​ക്കാ​നാ​വാ​തെ​യും ജ​യി​ലി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കുന്ന ത​ട​വു​കാ​ർ​ക്കും നീ​തി വേ​ണം. ഇ​വ​ർ പു​റ​ത്തി​റ​ങ്ങും വ​രെ താ​നും ജ​യി​ലി​ൽ തു​ട​രു​മെ​ന്നാ​ണ് ബോ​ബി​യു​ടെ നി​ല​പാ​ട്. അ​തേ​സ​മ​യം, ജ​യി​ൽ ച​ട്ട​പ്ര​കാ​രം വൈ​കീ​ട്ട് ഏ​ഴി​ന് മു​മ്പ്​ കോ​ട​തി ഉ​ത്ത​ര​വ് കൊ​ണ്ടു വ​ന്നാ​ൽ മാ​ത്ര​മെ പ്ര​തി​ക​ളെ മോ​ചി​പ്പി​ക്കാ​റു​ള്ളു​വെ​ന്ന് ജ​യി​ൽ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ചൊ​വ്വാ​ഴ്ച ഈ ​സ​മ​യ പ​രി​ധി​യിൽ രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കാ​ൻ ക​ഴി​യാ​തി​രു​ന്ന​താ​ണ് മോ​ച​നം ന​ട​ക്കാ​തെ പോ​യ​ത്.

ജി​ല്ല ജ​യി​ൽ പ​രി​സ​ര​ത്തേ​ക്ക് ചൊ​വ്വാ​ഴ്ച നൂ​റു​ക​ണ​ക്കി​ന് ആ​രാ​ധ​ക​ർ എ​ത്തി​യി​രു​ന്നു. ബോ​ബി ചെ​മ്മ​ണ്ണൂ​രി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ചു പ്ല​ക്കാ​ർ​ഡു​ക​ളും പൂ​ക്ക​ളും ബാ​ന​റു​ക​ളു​മാ​യി​ട്ടാ​ണ് ഇവ​ർ എ​ത്തി​യ​ത്. ബോ​ബി ചെ​മ്മ​ണ്ണൂ​രി​ന്​ ഇ​റ​ങ്ങാ​ൻ സാ​ധി​ക്കാ​ത്ത കാ​ര്യ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ക്ക് നേ​രെ ബ​ഹ​ള​വു​മാ​യും ആ​രാ​ധ​ക​ർ എ​ത്തി​.അതേസമയം മകര വിളക്ക് ഉൾപ്പെടെ വാർത്താ പ്രാധാന്യമുള്ള മറ്റ് സംഭവങ്ങളുള്ളതിനാൽ ഇന്ന് പുറത്തിറങ്ങിയാൽ വേണ്ടത്ര മാധ്യമശ്രദ്ധ ലഭിക്കാത്തതിനാലാണ് ബോബി ജയിലിൽ തുടരുന്നതെന്നും സൂചനയുണ്ട്.

ജാമ്യവ്യവസ്ഥ പാലിക്കുന്നതിന്റെ ഭാഗമായി പല തടവുകാർക്കും 10,000 മുതൽ 50,000 രൂപവരെ ബോണ്ടും ആൾ ജാമ്യവും ഏർപ്പെടുത്തിയാണ് ജാമ്യം അനുവദിക്കാറുള്ളത്. എന്നാൽ ഇതിനു സാധിക്കാതെ നിരവധി പേർ ജയിലിൽ തുടരുകയാണെന്നും ഇവർക്ക് ഐക്യദാർഢ്യം നൽകി ജയിലിൽ തുടരുകയാണെന്നാണ് ബോബിയുടെ വാദം. എന്നാൽ തനിക്ക് പറയാനുള്ളത് കേൾക്കാൻ മാധ്യമങ്ങളില്ലാത്തതിനാലാണ് ബോബി പുറത്തിറങ്ങാത്തതെന്നും സൂചനയുണ്ട്. ബുധനാഴ്ച പുറത്തിറങ്ങുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

അന്വേഷണ ഉദ്യോഗസ്ഥൻ അവശ്യപ്പെടുമ്പോഴെല്ലാം ഹാജരാകണമെന്നും കേന്വേഷണത്തോട് പൂർണമായും സഹകരിക്കണമെന്നും നിർദേശിച്ചാണ് ബോബിക്ക് ചൊവ്വാഴ്ച ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ ബോണ്ടും രണ്ടുപേരുടെ ജാമ്യവുമാണ് വ്യവസ്ഥ. ബോഡി ഷെയ്മിങ് സമൂഹത്തിന് ഉൾകൊള്ളാൻ കഴിയില്ലെന്നും മറ്റൊരാളുടെ ശരീരത്തെ കുറിച്ച് മോശം പരാമർശം നടത്തുന്നത് ശരിയല്ലെന്നും കോടതി നിരീക്ഷിച്ചു. വ്യവസ്ഥകൾ നിർബന്ധമായും പാലിക്കണമെന്നും അല്ലാത്തപക്ഷം ജാമ്യം റദ്ദുചെയ്യുമെന്നും ഉത്തരവിൽ പറയുന്നു.

കേസ് പരിഗണിക്കവെ ജാമ്യം അനുവദിക്കാമെന്ന് ഹൈകോടതി വാക്കാൽ പരാമർശം നടത്തിയിരുന്നു. പൊലീസിന് കസ്റ്റഡി ആവശ്യമില്ലെന്നും കോടതിയിൽ നിന്നും ജാമ്യം ലഭിക്കാവുന്ന കുറ്റമാണ് ബോബി ചെമ്മണഊ​ ചെയ്തതെന്നും വിലയിരുത്തിയാണ് ഹൈകോടതിയുടെ നടപടി. ഹരജിയിൽ വീണ്ടും നടിയെ അപമാനിച്ചതിൽ ഹൈകോടതി അതൃപ്തി അറിയിച്ചു. ഹണി റോസ് വലിയ ആളല്ലെന്നായിരുന്നു ഹരജിയിലെ പരാമർശം. ഇതിൽ കോടതി അതൃപ്തി അറിയിച്ചതോടെ അത് നീക്കാമെന്ന് ഹരജിക്കാരൻ കോടതിയിൽ വ്യക്തമാക്കി.

പൊതുവിടത്തിൽ സംസാരിക്കുമ്പോൾ ശ്രദ്ധിക്കണ്ടേയെന്ന് കോടതി ബോബിയോട് ചോദിച്ചിരുന്നു. സമാന പരാമർശങ്ങൾ ഇനി ആവർത്തിക്കില്ലെന്ന് ബോബി ഉറപ്പു നൽകുമെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതോടെയാണ് ബോബി ഹൈകോടതിയിൽ ജാമ്യാപേക്ഷ നൽകിയത്. നടിയോട് മോശമായി പെരുമാറിയിട്ടില്ലെന്നാണ് നേരത്തെ ബോബി കോടതിയെ അറിയിച്ചത്. തനിക്കെതിരെ ആരോപിച്ചിരിക്കുന്ന കുറ്റങ്ങൾ നിലനിൽക്കുന്നതല്ലെന്നും മജിസ്ട്രേറ്റ് കോടതി താൻ ഹാജരാക്കിയ രേഖകൾ കൃത്യമായി പരിശോധിച്ചില്ലെന്നും ഹരജിയിൽ പറഞ്ഞിരുന്നു.

Tags:    
News Summary - Bobby Chemmanur did not come out of jail despite getting bail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.