മാഹിയിലെ വിവിധ പ്രദേശങ്ങളിൽ ബോംബ് സ്ക്വാഡ് പരിശോധന

മാഹി: മേഖലയിലെ വിവിധ പ്രദേശങ്ങളിൽ ബോംബ് സ്ക്വാഡിന്റെ സഹായത്തോടെ മാഹി പൊലീസ് സ്ഫോടക വസ്തുക്കൾ കണ്ടെത്തുന്നതിനായി പരിശോധന നടത്തി. സമീപ പ്രദേശങ്ങളിൽ നടന്ന ബോംബ് സ്ഫോടനങ്ങളുടെ പശ്ചാത്തലത്തിൽ സ്ഫോടക വസ്തുക്കളും ആയുധങ്ങളും സൂക്ഷിക്കുന്നത് തടയാനും പിടികൂടുന്നതിനുമായാണ് മാഹി പൊലീസ് പരിശോധന.

ചെറുകല്ലായി, ചാലക്കര പള്ളൂർ, ഇരട്ടപിലാക്കൂൽ, ഈസ്റ്റ് പള്ളൂർ, ചെമ്പ്ര, വെസ്റ്റ് പള്ളൂർ പ്രദേശങ്ങളിൽ വ്യാപക പരിശോധന നടത്തിയത്. എസ്.ഐ ജിയാസിൻ്റെ നേതൃത്വത്തിലുള്ള കണ്ണൂർ ബോംബ് ഡിറ്റക്ഷൻ സ്ക്വാഡും സ്ഫോടക വസ്തുക്കൾ തിരിച്ചറിയുന്നതിൽ പരിശീലനം സിദ്ധിച്ച ലക്സി എന്ന പൊലീസ് നായ ഉൾപ്പെടെയുള്ള ശ്വാന സേനയും മാഹി പൊലീസിനെ സഹായിക്കാനെത്തിയിരുന്നു.

മാഹി പൊലീസ് സൂപ്രണ്ട് ജി.ശരവണൻ്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ സി.ഐ ആർ.ഷൺമുഖം, മാഹി എസ്.ഐ കെ.സി.അജയകുമാർ, പള്ളൂർ എസ്.ഐ സി.വി.റെനിൽകുമാർ, സ്പെഷൽ ബ്രാഞ്ച് എസ്.ഐ പി.പ്രദീപ് എന്നിവരും പങ്കെടുത്തു. ആൾ താമസമില്ലാത്ത വീടുകൾ, നിർമ്മാണം നിലച്ച കെട്ടിടങ്ങൾ, കുറ്റിക്കാടുകൾ എന്നിങ്ങനെ സാമൂഹ്യ വിരുദ്ധർ സ്ഥിരമായി തമ്പടിക്കുന്ന പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധന നടന്നത്. ഇത്തരം പരിശോധനകൾ വരും ദിവസങ്ങളിലും തുടരുമെന്നും വാഹന പരിശോധന കർശനമാക്കിയിട്ടുണ്ടെന്നും പോലീസ് സൂപ്രണ്ട് ജി.ശരവണൻ അറിയിച്ചു.

Tags:    
News Summary - Bomb squad checks in different areas of Mahe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.