സ്​നേഹമരം നട്ട്​, മധുരം പകർന്ന്​ ഈ സൗഹൃദക്കൂട്ടത്തിന്‍റെ പുതുവത്സരയാത്ര

തിരുവനന്തപുരം: പുലർകാലങ്ങളിലെ ഇവരുടെ സൗഹൃദയാത്രകൾ പോലെ ഇനി ആ സ്നേഹമരവും പടർന്ന് പന്തലിക്കും. പള്ളിക്കലിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ബോണ്ട് സർവീസിലെ (സെക്രട്ടറിയേറ്റ് ബസ്) യാത്രക്കാരുടെ കൂട്ടായ്മ സംഘടിപ്പിച്ച പുതുവത്സവരാഘോഷമാണ് പതിവ് രീതികൾക്കപ്പുറം ​പ്രകൃതിസ്​നേഹത്തിന്‍റെ സന്ദേശം കൂടി നൽകിയത്​.


കിളിമാനൂർ ഡിപ്പോ പരിസരത്ത് മരത്തൈ നട്ടായിരുന്നു യാത്രാക്കൂട്ടത്തിന്‍റെ പുതുവത്സരാഘോഷം. അന്തരിച്ച പ്രിയ എഴുത്തുകാരി സുഗതകുമാരി ടീച്ചറിെൻറ സ്മരണാർഥമാണ് ഒട്ടുമാവിൻ തൈ നട്ടത്. യാത്രകൂട്ടായ്മയുടെ ഇത്തവണത്തെ നവവത്സരാഘോഷത്തിന് വ്യത്യസ്തതയുടെ അലങ്കാരമണിയിച്ചത് ഇതുമാത്രമല്ല. പുതുവർഷത്തെ വരേവൽക്കാൻ തോരണങ്ങൾ കൊണ്ട് ബസ് നന്നായി അലങ്കരിച്ചിരുന്നു. രാവിലെ പള്ളിക്കലിൽ നിന്ന് ബസ് കിളിമാനൂർ ഡിപ്പോയിലെത്തിയപ്പോഴാണ് ചടങ്ങുകൾക്ക് തുടക്കമായത്. ബോണ്ട് സർവീസായതിനാലും ഡിപ്പോയിൽ നിന്ന് കയറാൻ ആരുമില്ലാത്തതിനാലും സാധാരണ ഡിപ്പോയിലെത്താതെ ജങ്ഷനിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയാണ് പതിവ്.

എന്നാൽ, ഇക്കുറി മരതൈ നടലടക്കം ആഘോഷങ്ങളുള്ളതിനാൽ രാവിലെ എട്ടരയോടെ ബസ് ഡിപ്പോയിലെത്തി. ബസിനുള്ളിൽ കേക്ക് മുറിക്കലായിരുന്നു ആദ്യം. പിന്നീട് യാത്രക്കാരെല്ലാം ബസിൽ നിന്നിറങ്ങി മരം നടാൻ തയ്യാറാക്കിയ സ്ഥലത്തേക്ക് പോയി. സുഗതകുമാരി ടീച്ചറിെൻറ ചിത്രവും ജീവിത സന്ദേശവും ഉള്ളടക്കം ചെയ്ത് സ്ഥാപിച്ച ബോർഡിന് ചുവട്ടിലാണ് മരം നടന്നതിനുള്ള മണ്ണൊരുക്കിയിരുന്നത്. യാത്രക്കാരുടെയെല്ലാം സാന്നിധ്യത്തിലായിരുന്നു മരംനടീൽ.


ഉൗഷ്മളമായ പുലർകാല യാത്രകൾ പോലെ സൗഹൃദയാത്രകളുടെ അടയാളപ്പെടുത്തൽ കൂടിയായി സ്നേഹമരം. തുടർന്ന് എല്ലാവരും ബസിലേക്ക് തിരിെകയെത്തി. പിന്നീട് സ്പെഷൽ സമ്മാനത്തിനുള്ള ഭാഗ്യവാനെ കണ്ടെത്താൻ നറുക്കെടുപ്പും നടത്തി. പുതുവത്സര സമ്മാനമായി എല്ലാവർക്കും എൻ 95 മാസ്കും ആശംസാ കാർഡുകളും വിതരണം ചെയ്തിരുന്നു.

Tags:    
News Summary - BOND bus users welcomed new year in a special way

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.