കീഴാറ്റൂര്‍ (മലപ്പുറം): പൊളിക്കുന്നതിനിടെ പഴയ കെട്ടിടം തകര്‍ന്നുവീണ് തമിഴ്നാട് സ്വദേശിയായ തൊഴിലാളി മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. സേലം ജില്ലയിലെ ബൊമ്പിടി മുത്തംപട്ടി മങ്ങാണിക്കാട് ചിന്നസ്വാമിയുടെ മകന്‍ ശരവണനാണ് (45) മരിച്ചത്. സേലം മുത്തംപട്ടി മോരൂര്‍ ഗുണശേഖരന്‍ (35), ധര്‍മപുരി വേപ്പമരത്തൂര്‍ ഒങ്കര്‍പെട്ടി ശങ്കര്‍ (25) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെ 11.30ഓടെ പട്ടിക്കാട്-വടപുറം പാതയില്‍ കീഴാറ്റൂര്‍ 18ാം മൈല്‍ കണ്യാല ജങ്ഷനിലാണ് അപകടം. പ്രധാന പാതയില്‍നിന്ന് കണ്യാലയിലേക്ക് തിരിയുന്ന ചെറിയ പാതയോരത്തെ കെട്ടിടമാണ് തകര്‍ന്നത്. കെട്ടിടത്തിന് 15 വര്‍ഷത്തോളം പഴക്കമുള്ളതായി പറയുന്നു. വാര്‍പ്പ് പൊളിക്കുന്നതിനിടെ സണ്‍ഷേഡ് ഉള്‍പ്പെടെയുള്ള മുകള്‍ഭാഗം റോഡിലേക്ക് തകര്‍ന്നുവീഴുകയായിരുന്നു. മുകള്‍ഭാഗത്തെ പ്രവൃത്തിക്ക് ശേഷം മൂവരും താഴെയത്തെിയ ഉടനെയായിരുന്നു അപകടം. എല്ലാവരും കോണ്‍ക്രീറ്റിനുള്ളില്‍ അകപ്പെട്ടു.
ഗുണശേഖരനെയും ശങ്കറിനെയും നാട്ടുകാര്‍ പുറത്തെടുത്ത് ആശുപത്രിയിലത്തെിച്ചു. ഗുരുതര പരിക്കേറ്റ ശരവണനെ ഫയര്‍ഫോഴ്സത്തെിയതിന് ശേഷം ജെ.സി.ബി ഉപയോഗിച്ച് കോണ്‍ക്രീറ്റ് മാറ്റിയാണ് പുറത്തെടുത്തത്. ആശുപത്രിയിലത്തെിച്ചെങ്കിലും മരിച്ചു. പാണ്ടിക്കാട് സി.ഐ പി. യൂസുഫ്, പെരിന്തല്‍മണ്ണ തഹസില്‍ദാര്‍ എന്‍.എം. മെഹറലി, പെരിന്തല്‍മണ്ണ ഫയര്‍ സ്റ്റേഷന്‍ ഓഫിസര്‍ എല്‍. സുഗുണന്‍ എന്നിവര്‍ സ്ഥലത്തത്തെി. മൃതദേഹം പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍. കുടുംബം നാട്ടില്‍നിന്ന് തിരിച്ചിട്ടുണ്ട്. ശരവണന്‍െറ ഭാര്യ: പ്രിയ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.