കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ അര്‍ധരാത്രി വന്‍ തീപിടിത്തം. മാവൂര്‍ റോഡില്‍ പുതിയ ബസ്സ്റ്റാന്‍ഡിന് സമീപമുള്ള ഗള്‍ഫ് സിറ്റി ബസാറിലെ കടക്കാണ് തീപിടിച്ചത്. ഈ കെട്ടിടത്തില്‍ മിക്കതും മൊബൈല്‍ കടകളാണ്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ചൊവ്വാഴ്ച പുലര്‍ച്ചെ 12.30ഓടെയാണ് സംഭവം. പത്തോളം ഫയര്‍ഫോഴ്സ് യൂനിറ്റുകളത്തെി തീയണച്ചു.
തീയണക്കുന്നതിനിടെ ശ്വാസതടസ്സം അനുഭവപ്പെട്ട ഫയര്‍സ്റ്റേഷന്‍ ഉദ്യോഗസ്ഥരെ ആശുപത്രിയിലേക്ക് മാറ്റി. നഗരത്തില്‍ ഈ മാസം നടക്കുന്ന മൂന്നാമത്തെ തീപിടിത്തമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.