കടയടച്ച് ബൈക്കിൽ മടങ്ങുകയായിരുന്ന വ്യാപാരിയെ അടിച്ചുവീഴ്ത്തി പണവും ഫോണും കവർന്നു

കരുവാരകുണ്ട്: കടയടച്ച് വീട്ടിലേക്ക് ബൈക്കിൽ മടങ്ങുകയായിരുന്ന അടക്കവ്യാപാരിക്കുനേരെ മുഖംമൂടി സംഘത്തിന്റെ ആക്രമണം. അടിച്ചുവീഴ്ത്തിയ ശേഷം എട്ട് ലക്ഷത്തോളം രൂപയും മൊബൈൽ ഫോണും മൂന്നംഗ സംഘം തട്ടിയെടുത്തു.

കേരള എസ്റ്റേറ്റ് അടിവാരത്ത് കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. പരിക്കേറ്റ മങ്ങാട്ടുപറമ്പിൽ രാമകൃഷ്ണന്റെ മകൻ മനോജ് (40) മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

വൈകീട്ട് ഏഴോടെ അടിവാരത്തെ മലഞ്ചരക്ക് കടയടച്ച് ബൈക്കിൽ കേലമ്പറ്റയിലെ വീട്ടിലേക്ക് പോക​െവയാണ് ആക്രമണമുണ്ടായത്. വടിയും മറ്റു ആയുധങ്ങളുമായി സംഘം മനോജിനെ അടിച്ചുവീഴ്ത്തുകയായിരുന്നു.

സമീപത്തെ വീട്ടിലേക്ക് ഓടി വീട്ടുകാരെ വിളിച്ചതോടെയാണ് മുഖംമൂടി സംഘം പിന്തിരിഞ്ഞത്. ഇതിനിടെ, കവറിൽ സൂക്ഷിച്ചിരുന്ന തുകയും മൊബൈൽ ഫോണും ആക്രമികൾ കൈവശപ്പെടുത്തിയതായി മനോജ് പറഞ്ഞു. ബന്ധുക്കൾ നൽകിയ പരാതിയിൽ കരുവാരകുണ്ട് പൊലീസ് അന്വേഷണം തുടങ്ങി.

Tags:    
News Summary - businessman attacked and robbed at Karuvarakundu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.