പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് സെമിനാർ; എ.ബി.വി.പിയും എസ്.എഫ്.ഐയും തമ്മിൽ ഏറ്റുമുട്ടി

തൃശൂർ: കേരള വർമ്മ കോളജിൽ സെമിനാർ നടത്തിയ എ.ബി.വി.പിയും എസ്.എഫ്.ഐയും തമ്മിൽ ഏറ്റുമുട്ടി. പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് സെമിനാർ നടത്തിയതിെന ചൊല്ലിയുണ്ടായ തർക്കമാണ് എ.ബി.വി.പി-എസ്.എഫ്.ഐ ഏറ്റുമുട്ടലിൽ കലാശിച്ചത്. രാവിലെ ഒമ്പരയോടെയാണ് സംഭവം.

പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് കാമ്പസിനുള്ളിൽ എ.ബി.വി.പി പ്രവർത്തകർ സെമിനാർ സംഘടിപ്പിച്ചിരുന്നു. എസ്.എഫ്.ഐ എതിർത്തതിനെ തുടർന്ന് സെമിനാർ കാമ്പസിന് പുറത്ത് റോഡിലേക്ക് മാറ്റി നടത്തി.

Full View

സെമിനാർ നടത്താൻ അനുമതി നൽകാത്തതിൽ പ്രതിഷേധിച്ച് എ.ബി.വി.പി ഇന്ന് സമരം പ്രഖ്യാപിച്ചിരുന്നു. ഇതിനിടെ ക്ലാസിൽ കയറി സമരത്തിൽ പങ്കെടുക്കണമെന്ന് എ.ബി.വി.പി പ്രവർത്തകർ ആവശ്യപ്പെട്ടു. ഇതോടെ പ്രകോപിതരായ എസ്.എഫ്.ഐക്കാർ എ.ബി.വി.പി പ്രവർത്തകരെ ക്ലാസിൽ നിന്ന് പുറത്തിറക്കി മർദിക്കുകയായിരുന്നു.

ഏറ്റുമുട്ടലിൽ പരിക്കേറ്റ മൂന്നു എ.ബി.വി.പി പ്രവർത്തകരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Tags:    
News Summary - CAA SFI -ABVP Clash Thrissur Kerala Varma College -kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.