കോഴിക്കോട്: മധ്യവേനലവധിക്ക് ശേഷം കോഴിക്കോട്, മലപ്പുറം ജില്ലകളിൽ പ്രൊഫഷണൽ കോളജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ജൂൺ അഞ്ചിന് തുറക്കും. ജൂൺ ഒന്നിന് തുറക്കാനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാൽ, നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ജൂൺ അഞ്ചിന് തുറന്നാൽ മതിയെന്ന് ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ ചേർന്ന യോഗം തീരുമാനിക്കുകയായിരുന്നു. മറ്റ് ജില്ലകളിൽ ഒന്നാം തീയതി തന്നെ അധ്യയന വർഷം ആരംഭിക്കും.
നിപ വൈറസ്ബാധ നേരിടാൻ കോഴിക്കോട് മെഡിക്കൽ കോളജിൽ െഎസുലേഷൻ വാർഡ് ഒരുക്കും. ഡോക്ടർമാർക്ക് പ്രത്യേക സുരക്ഷ ഏർപ്പെടുത്തുമെന്നും രണ്ടാം ഘട്ടം നേരിടുന്നതിന് എല്ലാ സംവിധാനങ്ങളും സജ്ജമാക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.