മലപ്പുറം: പരീക്ഷയുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും സഹായങ്ങൾക്കും വിദ്യാർഥികൾക്ക് നേരിട്ട് വിളിക്കുന്നതിന് ജില്ല ഭരണകൂടം, ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ യൂനിറ്റ്, പൊതു വിദ്യാഭ്യാസ വകുപ്പ്, സിജി ആൻഡ് എ.സി സെൽ, ഹയർ സെക്കൻഡറി വിങ് മലപ്പുറം എന്നിവ സംയുക്തമായി ആരംഭിച്ച 24 മണിക്കൂറും പ്രവർത്തിക്കുന്ന കൂൾ ഓഫ് ടൈം കാൾ സെൻററിലേക്ക് ഇതുവരെ വന്നത് 200ഓളം കാളുകൾ.
ഭൂരിഭാഗം കുട്ടികൾക്കും പരീക്ഷയുമായി ബന്ധപ്പെട്ട ഫോക്കസ് പോയൻറിനെക്കുറിച്ചാണ് അറിയേണ്ടിയിരുന്നത്. പഠിച്ചത് മറന്നുപോകുന്നു, ആദ്യം മുതൽ ചിട്ടയായി പഠിക്കാത്തതുമൂലമുണ്ടാകുന്ന സമ്മർദം, മൊബൈലിെൻറ അമിത ഉപയോഗവും ഗെയിമുകളോടുള്ള ആസക്തിയും മൂലം പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കുന്നില്ല തുടങ്ങി സംശയങ്ങളാണുണ്ടായിരുന്നത്.
സോഷ്യൽ വർക്കിലും സൈക്കോളജിയിലും ബിരുദാനന്തര ബിരുദധാരികളാണ് കാൾ സെൻററിലെ വളൻറിയർമാർ. കരിയർ ഗൈഡൻസിലും കൗൺസലിങ്ങിലും പ്രത്യേകം പരിശീലനം നേടിയ ഹൈസ്കൂൾ അധ്യാപകരും സൗഹൃദ കോഓഡിനേറ്റർമാരായ ഹയർസെക്കൻഡറി അധ്യാപകരുമാണ് ഓരോ ദിവസവും കാൾ സെൻററിെൻറ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്നത്.
രാവിലെ ഒമ്പതു മുതൽ വൈകീട്ട് ആറ് വരെ 0483 -2733112, 0483 -2733113, 0483 -2733114 എന്നീ ലാൻഡ് ഫോൺ നമ്പറുകളിലേക്കും വൈകീട്ട് ആറ് മുതൽ രാവിലെ ഒമ്പതു വരെ 9447273711, 9072790493, 9605320446, 9446735024 എന്നീ മൊബൈൽ നമ്പറുകളിലേക്കും വിളിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.